തിരയുക

Rehearsal of part of the Tokyo 2020 Olympic Torch Relay in Hamura Rehearsal of part of the Tokyo 2020 Olympic Torch Relay in Hamura 

ഒളിംപിക്സ് കളികള്‍ക്കായി അണിഞ്ഞൊരുങ്ങുന്ന ജപ്പാന്‍!

ക്രിസ്തീയ സന്നദ്ധ സംഘടനകളുടെ സജീവസാന്നിദ്ധ്യമുള്ള ടോക്കിയോ ഒളിംപിക്സ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ഒരുക്കങ്ങളുടെ അവസാനഘട്ടത്തില്‍
ഇന്നു ലോകത്തെ ഭീതിപ്പെടുത്തുന്ന കൊറാണാവൈറസ്സിനെ പ്രതിരോധിച്ചും വെല്ലുവിളിച്ചുമാണ് “ടോക്കിയോ 2020 ഒളിംപിക്സ്” (Tokyo 2020 Olympics) കളികള്‍ക്കുള്ള സൂക്ഷ്മമായ ഒരുക്കങ്ങളുടെ അവസാനഘട്ടത്തില്‍ സംഘാടകര്‍ എത്തിനില്ക്കുന്നതെന്ന് ജപ്പാനില്‍നിന്നും രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയെ ഉദ്ധരിച്ചുകൊണ്ട് “ഈഡാ” (EDA– Eglises d’Asie) കാത്തലിക് വാര്‍ത്താ ഏജെന്‍സി ഫെബ്രുവരി 25-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

2. ജപ്പാന്‍റെ രണ്ടാമൂഴം
രാജ്യാന്തര ഒളിംപിക്സ് കളികളുടെ 32-Ɔο പതിപ്പ് “ടോക്കിയോ 2020” ജൂലൈ 24-ന് ആരംഭിച്ച് ആഗസ്റ്റ് 9-ന് അവസാനിക്കും. 1964-ലെ ഒളിംപിക്സ് കളികള്‍ക്ക് ആതിഥ്യം നല്കിയിട്ടുള്ള ജപ്പാന്‍റെ രണ്ടാം ഊഴമാണിത്.

3. സേവനരംഗത്ത് സന്നദ്ധസംഘടനകള്‍
ഒളിംപിക്സിനെത്തുന്ന ഭിന്നശേഷിയുള്ളവരെ സഹായിക്കുക, ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തുക, വിവിധ വേദികളിലേയ്ക്കുള്ള നീക്കങ്ങള്‍ക്ക് കാണികളെ സഹായിക്കുക, പരിസ്ഥിതിശുചിത്വം, വിശ്രമസങ്കേതങ്ങള്‍, രോഗീപരിചരണം എന്നീ മേഖലകളിലാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സഹായഹസ്തവുമായി എത്തിയിട്ടുള്ളത്.

4. ഒളിംപിക്സ് ദീപശിഖാപ്രയാണം
ഗ്രീസിലെ ഒളിംപിയ വേദിയില്‍നിന്നും മാര്‍ച്ച് 12-ന് ഒളിംപിക്സ് ദീപശിഖാപ്രയാണം ആരംഭിക്കും. 200 വിവിധ രാജ്യാതിര്‍ത്തികള്‍ താണ്ടി, ജപ്പാന്‍റെ വടക്കന്‍ അതിര്‍ത്തി മുതല്‍ തെക്കെ അതിര്‍ത്തിയും കടന്ന് തലസ്ഥാന നഗരമായ ടോക്കിയോയിലെ ഓളിംപ്യാര്‍ഡില്‍ ജൂലൈ 24-ന് എത്തിച്ചേരും. വിവിധ പ്രായക്കാരും വംശക്കാരുമായ 11,000 കായിക താരങ്ങള്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുത്തിരിക്കുമെന്ന് “ഈഡാ”യുടെ പ്രസ്താവന വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2020, 15:54