തിരയുക

ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിനിരയായവര്‍ക്കായി പ്രാര്‍ത്ഥന ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിനിരയായവര്‍ക്കായി പ്രാര്‍ത്ഥന 

വേൾഡ് വാച്ച് ലിസ്റ്റ്20:എട്ടിൽ ഒരു ക്രിസ്ത്യാനിപീഡനത്തിന് ഇര

വിശ്വാസവുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദത്തിനും, ഉപദ്രവങ്ങൾക്കും, വിവേചനത്തിനും എട്ടിൽ ഒന്നു വീതം ക്രിസ്ത്യാനികൾ ഇരയാണെന്ന് മിഷനറി ഏജൻസിയായ Open Doors പ്രസിദ്ധീകരിച്ച World Watch List 2020 വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2018 നവംബർ 1 മുതൽ 2019 ഒക്ടോബർ 31വരെയുള്ള 50 രാജ്യങ്ങളിലെ കണക്കനുസരിച്ച് കൊലപാതങ്ങൾക്ക് കുറവു വന്നിട്ടുണ്ട്. എങ്കിലും ഏതാണ്ട് എഴുപത്തിമൂന്നു രാജ്യങ്ങളിൽ ഉൽകണ്ഠ ജനിപ്പിക്കുന്ന സാഹചര്യങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 245 മില്ല്യണിൽ നിന്നും 260 മില്ലണിലേക്ക് ക്രിസ്തീയ വിശ്വാസത്തിന്‍റെ പേരിൽ പീഡനങ്ങളേൽക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനയുണ്ടായി. മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ മാത്രമല്ല, നൈജീരിയ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ശ്രീലങ്ക തുടങ്ങി വടക്കൻ കൊറിയയിൽ 50,000 ത്തിനും 70,000 ത്തിനും മദ്ധ്യേ ക്രിസ്ത്യാനികളെ ലേബർ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നും  അഫ്ഗാനിസ്ഥാനിലും, സൊമാലിയായിലും ഈ അവസ്ഥ തുടരുന്നുണ്ടെന്നും റിപ്പോർട്ട് അറിയിക്കുന്നു. ഇതു കൂടാതെ ക്രിസ്തീയ വനിതകൾക്ക് നേരെയുള്ള  ലൈംഗീകചൂഷണവും ബലാൽസംഗങ്ങളും വലിയ കുഴപ്പങ്ങളുടെ സൂചനകളാണെന്നും റിപ്പോർട്ട് കണ്ടെത്തുന്നു.

 

 

 

17 January 2020, 16:33