തിരയുക

Vatican News
2020.01.09 ottava di unità cristiana 2020 2020.01.09 ottava di unità cristiana 2020 

“അത്യപൂര്‍വ്വമായ കാരുണ്യം” : ക്രൈസ്തവൈക്യവാരം

2020 ജനുവരി 18-മുതല്‍ 25-വരെ തിയതികളില്‍ - എവിടെയും കാരുണ്യത്തിന്‍റെ ആതിഥ്യം കണ്ടെത്തിയ പൗലോശ്ലീഹായുടെ ജീവിതം ധ്യാനവിഷയമാക്കുന്ന ദിനങ്ങള്‍.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. തിന്മകള്‍ക്കിടയില്‍ തിളങ്ങുന്ന നന്മയുടെ പ്രകാശം
ലോകത്ത് നാമിന്നു കാണുന്ന സംഘട്ടനങ്ങള്‍ക്കും സാഹോദര്യമില്ലായ്മയ്ക്കും അപ്പുറം ചെറുതും വലുതുമായ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും, ക്ഷമയുടെയും, ആതിഥ്യത്തിന്‍റെയും പ്രസക്തവും അത്ഭുതകരവുമായ പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ക്രൈസ്തവ മക്കള്‍ക്ക് സാധിക്കണം എന്ന പ്രായോഗിക നിര്‍ദ്ദേശവുമായിട്ടാണ് ഈ വര്‍ഷം ക്രൈസ്തവ സഭകള്‍ കൈകോര്‍ത്ത് ഐക്യവാരം ആചരിക്കുന്നത്. ക്രൈസ്തവൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവനയാണ് ഇക്കാര്യം അനുസ്മരിപ്പിച്ചത്.

2. പൗലോസ് അപ്പസ്തോലന്‍റെ
മാനസാന്തരത്തിരുനാളില്‍ അവസാനിക്കും

ഈ വര്‍ഷവും ജനുവരി 18-Ɔο തിയതി ശനിയാഴ്ച ആരംഭിച്ച് ജനുവരി 25-Ɔο തിയതി ശനിയാഴ്ച പൗലോസ് അപ്പസ്തോലിന്‍റെ മാനസാന്തര മഹോത്സവത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് ലോകത്തിന്‍റെ മിക്കഭാഗങ്ങളിലും ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരം സംവിധാനം ചെയ്തിരിക്കുന്നത്. അപൂര്‍വ്വം ഇടങ്ങളില്‍ പെസഹാക്കാലത്തോട് അനുബന്ധിച്ചും ക്രൈസ്തവൈക്യവാരം ചിലയിടങ്ങളില്‍ ആചരിക്കാറുണ്ട്. മാള്‍ട്ടയിലെയും, അതിന് അടുത്തുള്ള ദ്വീപായ ഗോസ്സോയിലെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോടും, ഇതര ക്രിസ്ത്യന്‍ സഭകളുടെ കൗണ്‍സിലുകളും ചേര്‍ന്ന് ഈ വര്‍ഷത്തെ സഭൈക്യപ്രാര്‍ത്ഥനകള്‍ ഒരുക്കിയിരിക്കുന്നത്.

3. കാരുണ്യത്തോടെ ലഭിച്ച ആതിഥ്യം
മെഡിറ്ററേനിയന്‍ വഴി ജരൂസലേമില്‍നിന്നും റോമിലേയ്ക്കും സഞ്ചരിക്കവെ കപ്പല്‍ അപകടത്തില്‍പ്പെട്ട് മാള്‍ട്ടയുടെ തീരിങ്ങളിലായി ഗോസ്സോയില്‍ അടിഞ്ഞെത്തിയ “പൗലോസ് അപ്പസ്തോലനെ അവിടത്തെ ജനങ്ങള്‍ അത്യപൂര്‍വ്വമായ കാരുണ്യത്തോടെ സ്വീകരിച്ചു”വെന്ന് നടപടിപ്പുസ്തകം രേഖപ്പെടുത്തുന്ന ഭാഗമാണ് ഈ വര്‍ഷത്തെ സഭൈക്യവാരം ധ്യാനവിഷയമാക്കുന്നത് (നടപടി 28, 2).

4. ഐക്യവാരത്തിലെ പ്രാര്‍ത്ഥനയ്ക്കും
ധ്യാനത്തിനും

ദൈവപരിപാലനയിലുള്ള പൗലോസ് അപ്പസ്തോലന്‍റെ വിശ്വാസത്തോടൊപ്പം, സഭകളുടെ സഹോദര്യത്തിലും അതിഥ്യത്തിലും അടങ്ങിയിരിക്കുന്ന പുണ്യങ്ങളെക്കുറിച്ചും ധ്യാനിക്കുവാനാണ് ഈ ക്രൈസ്തവൈക്യവാരം എല്ലാവരെയും ക്ഷണിക്കുന്നത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥനായോഗങ്ങളിള്‍ “അത്യപൂര്‍വ്വമായ കാരുണ്യ”ത്തിനു പുറമേ, അനുരഞ്ജനം, വിവേചനം, പ്രത്യാശ, ആത്മവിശ്വാസം, ധൈര്യം, ആതിഥ്യം, മാനസാന്തരം, ഔദാര്യം എന്നീ പുണ്യങ്ങളും പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനുമായി ഈ സഭൈക്യവാരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

For everyday prayers in English of the Unity Octave -  use this link : https://www.atonementfriars.org/2020-week-of-prayer-for-christian-unity/
 

09 January 2020, 15:49