തിരയുക

2020.01.31 Crisitani in pakistan  immagine della diocesi di Lahore Pakistan 2020.01.31 Crisitani in pakistan immagine della diocesi di Lahore Pakistan  

പാക്കിസ്ഥാനിലെ പീഡിതരായ ക്രൈസ്തവസമൂഹം

അഞ്ചുവര്‍ഷമായി ജയിലില്‍ അടക്കപ്പെട്ട 40 ക്രിസ്ത്യാനികള്‍ ലാഹോറില്‍ മോചിതരായി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ജയില്‍ മോചിതരായ 40 ക്രിസ്ത്യാനികള്‍
2015 മാര്‍ച്ച് 15-ന് തലസ്ഥാനനഗരമായ ലാഹോറില്‍ നടന്ന രണ്ടു കത്തോലിക്കാ ദേവാലയങ്ങളുടെ ഭീകരാക്രമണവുമായുള്ള ക്രൈസ്തവരുടെ പ്രതിഷേധത്തില്‍ പാക്കിസ്ഥാനി പൊലീസ് അറസ്റ്റ്ചെയ്ത 42 ക്രിസ്ത്യാനികളില്‍ 40 പേരെയാണ് 5 വര്‍ഷത്തിനുശേഷം ജനുവരി 29-Ɔο തിയതി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ വിട്ടയച്ചത്.

പീഡിപ്പിക്കപ്പെടുന്ന നിര്‍ദ്ദോഷികള്‍
രണ്ടു ക്രൈസ്തവര്‍ ജയില്‍വാസത്തിനിടെ മരണമടയുകയുണ്ടായി. ഭീകരാക്രമണത്തിന് എതിരായി ക്രൈസ്തവര്‍ ലാഹോറില്‍ നടത്തിയ പ്രതിഷേധത്തില്‍ രണ്ടു മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നിര്‍ദ്ദോഷികളായ 42 പേര്‍ യുഹനാബാദില്‍ അറസ്റ്റുചെയ്യപ്പെട്ടത്. പോലീസ് വീടുകളില്‍ നടത്തിയ പല തെരച്ചിലുകളില്‍ ക്രിസ്ത്യാനികളെയും മുസ്ലീകളെയും കലാപകാരികളെന്നു പറഞ്ഞ് അറസ്റ്റ്ചെയ്തെങ്കിലും, മുസ്ലീങ്ങളെ ഉടനെതന്നെ വിട്ടയയ്ക്കുകയും ക്രിസ്ത്യാനികളെ 5 വര്‍ഷക്കാലം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തുവെന്ന്, ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം (Aid to the Church in Need Organization) പ്രസ്താവനയിലൂടെ  വ്യക്തമാക്കി.

ആവര്‍ത്തിക്കപ്പെടുന്ന മതവിവേചനം
അയല്‍ക്കാരിയായ മുസ്ലിം സ്ത്രീയുമായുള്ള വഴക്കില്‍ ദൈവദൂഷണക്കുറ്റം  ചുമത്തപ്പെട്ട മുള്‍ത്താന്‍ സ്വദേശിനി, ആസീയ ബീബി എന്ന കുടുംബിനി നീതിലഭിക്കാതെ 10 വര്‍ഷക്കാലമാണ് ജയില്‍ വാസം അനുഭവിക്കേണ്ടിവന്നത്. പാക്കിസ്ഥാനി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോടു കാണിക്കുന്ന വിവേചനത്തിന്‍റെ പ്രതീകമാണ് മേല്‍ ഉദ്ധരിച്ച രണ്ടു കേസുകളും അവയുടെ തീര്‍പ്പുകളുമെന്ന്  ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം  ചൂണ്ടിക്കാട്ടി.

നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ദേശീയ കമ്മിഷന്‍റെ സഹായത്തോടെ ജയില്‍വിമുക്തരായവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുമെന്നും  വ്യക്തമാക്കി.
 

31 January 2020, 11:35