തിരയുക

Vatican News
വധിക്കപ്പെടുന്ന ജനങ്ങള്‍ക്കായി  പ്രാര്‍ത്ഥനാപൂര്‍വ്വം... വധിക്കപ്പെടുന്ന ജനങ്ങള്‍ക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം...   (AFP or licensors)

83 കാരനായ ബെൽജിയൻ മിഷനറി വൈദീകൻ കൊല്ലപ്പെട്ടു.

ജോഹന്നാസ്ബർഗ്ഗിൽ ഫാ.യോസേഫ് ഹോളണ്ടേർസ് 55 കൊല്ലമായി തെക്കൻ ആഫ്രിക്കയിൽ മിഷനറിയായി സേവനമനുഷ്ടിക്കുകയായിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൈയ്യും കാലും കഴുത്തും കയറുകൊണ്ട് കെട്ടിയ നിലയിൽ അദ്ദേഹത്തിന്‍റെ മൃതശരീരം ഇടവകക്കാരനായ ഒരാൾ ജനുവരി പതിമൂന്നാം തിയതി കണ്ടെത്തുകയായിരുന്നു. ഇടവകയിൽ നടന്ന മോഷണശ്രമത്തിലാകാം ഈ ദാരുണ മരണം സംഭവിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. പോലീസ് അന്വേഷണം നടക്കുന്നു.

1937ൽ ബെൽജിയത്ത് ജനിച്ച ജെഫ് എന്നറിയപ്പെട്ടിരുന്ന ജോസെഫ് ഒബ്ലേറ്റ്സ് ഓഫ് മേരി ഇമാക്കലേറ്റ് ഇൻ സൗത്താഫ്രിക്ക (OMISA) എന്ന സന്യാസ സമൂഹാംഗമാണ്. ജീവിതം മുഴുവൻ മിഷനുവേണ്ടി സമർപ്പിച്ച ജെഫിന്‍റെ കൊലപാതകം തങ്ങളെ ഞെട്ടിച്ചുവെന്ന് പ്രൊവിൻഷ്യാൽ ഫാ. ഡാനിയേൽ കോറിൻ പറഞ്ഞു. ക്ലെർക്സ് ഡോര്‍പ്പിലെ ബിഷപ്പായ മോൺ. വിക്ടർ ഫലാനാ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്‍റെ കൈകളിൽ പണമുണ്ടാകും എന്ന് മോഷ്ടാക്കൾ തെറ്റിദ്ധരിച്ച് എത്തിയതാകാമെന്നും അദ്ദേഹത്തിന്‍റെ സമൂഹം ഒരു പാവപ്പെട്ട സമൂഹമായിരുന്നെന്നും അദ്ദേഹത്തിന്‍റെ കൈയ്യിൽ പണമില്ലായിരുന്നു എന്ന് എല്ലാവർക്കും അറിയാമായിരുന്നതാണെന്നും സഭാ സമൂഹം അസ്വസ്ഥമാണെന്നും അറിയിച്ചു.

1965 ൽ സൗത്താഫ്രിക്കയിലെത്തിയ ജെഫിന് ആഫ്രിക്കൻ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്നു. നിറഞ്ഞ ഉൽസാഹത്തോടും സമർപ്പണത്തോടും ജീവിച്ച അദ്ദേഹം സൃഷ്ടിച്ച പുതിയ ക്രൈസ്തവ സമൂഹങ്ങളാണ് പിന്നീട് ഇടവകളായി ക്ലെർക്ക്സ് ഡോർപ്പ് രൂപതയായത്. ഫാ. ജെഫിന്‍റെ സംസ്കാര കർമ്മങ്ങൾ ജനുവരി 22 ബുധനാഴ്ച 10 മണിക്ക് ക്ലർക്ക്സ് ഡോർപ്പ് കത്തീഡ്രലിൽ വച്ച് നടത്തപ്പെടും.

17 January 2020, 16:23