തിരയുക

Papa Francesco visita il campo di concentramento di Auschwitz - Birkenau Papa Francesco visita il campo di concentramento di Auschwitz - Birkenau 

ദുരന്തസ്മാരകത്തിന്‍റെ സൂക്ഷിപ്പിനെക്കുറിച്ചൊരു പഠനം

ഓഷ്വിറ്റ്സ് നാസി കേന്ദ്രത്തിന്‍റെ വിമോചനം 75-Ɔο വാര്‍ഷികം യുഎന്നിന്‍റെ സാംസ്കാരിക വിഭാഗം യുനേസ്ക്കൊ (UNESCO) ആചരിക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ചരിത്ര ദുരന്തത്തിന്‍റെ സ്മാരകങ്ങള്‍
1945 ജനുവരി 22-നാണ് പോളണ്ടിലെ നാസി കൂട്ടക്കുരുതിയുടെ ഓഷ്വിറ്റ്സ്-ബെര്‍ക്കിനോ ക്യാമ്പുകള്‍ മോചിതമായത്. 75 വര്‍ഷം തികയുന്ന 2020-ന്‍റെ ജനുവരി 22 “യുനേസ്കോ”യുടെ പാരീസ് ആസ്ഥാനത്ത് രാജ്യാന്തരദിനമായി ആചരിക്കും. ഇതു സംബന്ധിച്ച യുഎന്നിന്‍റെ ഔദ്യോഗിക ചടങ്ങുകള്‍ കൂടാതെ ജനുവരി 30-വരെ നീളുന്ന വന്‍ പ്രദര്‍ശനവും പാരീസില്‍ സംഘടിപ്പിക്കുമെന്ന് “യുനേസ്കോ”യുടെ പ്രസ്താവന അറിയിച്ചു.

2. പൈതൃക സ്മാരകത്തിന്‍റെ സംരക്ഷണവും സൂക്ഷിപ്പും
പാരീസ് കേന്ദ്രത്തില്‍ ജനുവരി 22-ന് ഉച്ചതിരിഞ്ഞ് 3.15-മുതല്‍ 5.20-വരെ നടത്തപ്പെടുന്ന സമ്മേളനത്തില്‍ പ്രധാനമായും മൂന്നു വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും.

a. പോളണ്ടിലെ ഓഷ്-വിറ്റ്സ് ബേര്‍ക്കിനോ പൈതൃക സ്മാരകങ്ങളെക്കുറിച്ച് :
സംരക്ഷണവും സൂക്ഷിപ്പും, ഗവേഷണപഠനങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍.
മാനവ മനഃസാക്ഷയില്‍ ഈ കൂട്ടക്കുരുതിക്കും അതിന്‍റെ താവളങ്ങള്‍ക്കുമുള്ള സ്ഥാനം.

b. ദുരന്ത സ്മാരകങ്ങളുടെ  ഗവേഷണപഠനങ്ങള്‍ക്കുള്ള സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ചകളും സ്വതന്ത്ര ഗവേഷണ പഠനങ്ങളും.

c. ഓഷ്വിറ്റ്സ് ബേര്‍ക്കിനോ - സ്ഥലവും സംഭവങ്ങളും യുവതലമുറയുടെ അവബോധത്തില്‍ കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത. യുവജനങ്ങളുടെ നന്മയ്ക്കായുള്ള ശാക്തീകരണം, ഓഷ്വിറ്റ്സ്- ബേര്‍ക്കിനോയെക്കുറിച്ചുള്ള രാജ്യാന്തര പഠനകേന്ദ്രം.

3. വാര്‍ഷികനാളിലെ പരിപാടികള്‍
ഓഷ്വിറ്റ്സ്-ബേര്‍ക്കിനോയുടെ പാരീസിലെ സ്മരണാദിനത്തിലെ സായാഹ്ന പരിപാടിയില്‍ (22 ജനുവരി 6.30-മുതല്‍ 8.30-വരെ) യുനേസ്കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി ഒസൗലേയ്ക്കൊപ്പം ജര്‍മ്മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍, യഹുദ ചരിത്ര സ്മാരക സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഓഷ്വിറ്റ്സ് ബേര്‍ക്കിനോയെ സംബന്ധിച്ച ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമാപ്രദര്‍ശനം. മോസ്ക്കോയിലെ കപ്പേള ഗായക സംഘത്തിന്‍റെ സംഗീത പരിപാടി എന്നിവ സ്മരണാദിനത്തിന്‍റെ പ്രത്യേകതയായിരിക്കുമെന്ന് യുനെസ്കോയുടെ പ്രസ്താവന വ്യക്തമാക്കി.

 

21 January 2020, 09:23