തിരയുക

Vatican News
Protest against prospect of war between USA and Iran, in Seoul ലോകത്ത് ഉയരുന്ന സമാധാനാഭ്യര്‍ത്ഥനകള്‍   (ANSA)

ഇറാന്‍-അമേരിക്ക പിരിമുറുക്കം : സമാധാനവഴികള്‍ക്കായി മെത്രാന്മാര്‍

അമേരിക്കയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. രാഷ്ട്രങ്ങളോട് അമേരിക്കയിലെ മെത്രാന്മാര്‍
ഇറാനുമായുള്ള പ്രതിസന്ധിയില്‍ സമാധാനവഴികള്‍ തേടണമെന്ന് അമേരിക്കയിലെ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ പരസ്യമായ അഭ്യര്‍ത്ഥന സാമൂഹ്യശ്രൃംഖലകളിലൂടെ പ്രസിദ്ധപ്പെടുത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും  വഴികള്‍ തേടണമെന്ന് ലോക രാഷ്ട്രങ്ങളോട് അമേരിക്കയിലെ മെത്രാന്മാര്‍ പരസ്യമായ അഭ്യര്‍ത്ഥന നടത്തിയത്.

2. ദേശീയ മെത്രാന്‍ സംഘത്തിന്‍റെ അഭ്യര്‍ത്ഥന
ജനുവരി 8-Ɔο തിയതി ബുധനാഴ്ച വാഷിങ്ടണില്‍നിന്നും കണ്ണിചേര്‍ത്ത സാമൂഹ്യശൃംഖലാ സന്ദേശത്തിലൂടെയാണ്, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങള്‍ തിരഞ്ഞെടുത്തു കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെയാണ് അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഹൊരാസ്സിയോ ഗോമ്സ് ലോകരാഷ്ട്രങ്ങളോടും, പ്രത്യേകിച്ച് ഇറാനോടും അമേരിക്കയോടും സമാധാനാഭ്യര്‍ത്ഥന നടത്തിയത്.

3. സന്ദേശത്തിന്‍റെ അസ്സല്‍ പരിഭാഷപ്പെടുത്തിയത്
“ഇറാനും അമേരിക്കയുമായി പൊന്തിവരുന്ന പിരിമുറുക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകനേതാക്കള്‍ സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും വഴികള്‍ അടിയന്തിരമായി തേടണമെന്ന് അമേരിക്കയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സംഘത്തിലെ അംഗങ്ങള്‍ അപേക്ഷിച്ചു. സമാധാനത്തിനായി പരിശ്രമിക്കുന്നവരുടെ ശ്രമങ്ങളെ ക്രിസ്തു ബലപ്പെടുത്തുന്നതിനും, ക്ലേശിക്കുന്നവരെ സമാശ്വസിപ്പിക്കുന്നതിനും, നിര്‍ദ്ദോഷികളെ പരിപാലിക്കുന്നതിനും, യുദ്ധരംഗത്ത് ഇറങ്ങിയിരിക്കുന്നവരെ, പ്രത്യേകിച്ച് അമേരിക്കന്‍ മിലിട്ടറിയിലും നയതന്ത്രരംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീ-പുരുഷന്മാരെ നന്മയുടെ വഴികളില്‍ നയിക്കാന്‍ തങ്ങളോടുചേര്‍ന്ന് സമാധാന രാജ്ഞിയായ കന്യകാനാഥയോടു ദയവായി പ്രാര്‍ത്ഥിക്കണമേ!”

 

10 January 2020, 10:47