തിരയുക

Vatican News
നൈജീരിയയിൽ  അക്രമിക്കപ്പെട്ട ഇനാറ്റെസ് നൈജീരിയയിൽ അക്രമിക്കപ്പെട്ട ഇനാറ്റെസ്  (ANSA)

നൈജീരിയയിൽ നടന്ന അക്രമത്തിനിരയായവരുടെ ദു:ഖത്തിൽ സഭ

നൈജീരിയയിൽ നിയാമേയിൽ നിന്ന് 250 കി.മി. അകലെയുള്ള ഇനാ റ്റെസ് ആർമി ക്യാമ്പാണ് അക്രമിക്കപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇനാറ്റെസ് ആർമി ക്യാമ്പ് ആക്രമണത്തില്‍ 70 ഓളം ജവാൻമാർ കൊല്ലപ്പെടുകയും അനേകം പേർ മുറിവേൽക്കപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. മുറിവേൽക്കപ്പെട്ടവർക്ക് അതിവേഗ സൗഖ്യവും കുടുംബങ്ങളോടു ഒത്തുചേരാനുള്ള അനുഗ്രഹവും ഉണ്ടാകട്ടെ എന്നും, സർവ്വശക്തനായ ദൈവം നമ്മുടെ പ്രിയപ്പെട്ട രാജ്യമായ നൈജീരിയയ്ക്ക് സത്യമായ സമാധാനവും നൽകട്ടെ എന്നും ഡിസംബർ പതിനേഴാം തിയതി നല്‍കിയ സന്ദേശത്തിൽ അറിയിച്ചു. അക്രമണത്തിന്‍റെ ഉത്തരവാദികള്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നതിനെ തുടർന്ന് 2017 മുതൽ തുടങ്ങിയ അടിയന്തരാവസ്ഥ 3 മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നൈജീരിയയും മറ്റു സാഹേൽ രാജ്യങ്ങളും വളരെകാലങ്ങളായി ഇസ്ലാമിക് തീവ്രവാദികളുടെ അക്രമണ ഭീഷണി നേരിടുന്ന രാഷ്ട്രങ്ങളാണ്. കഴിഞ്ഞ ജൂലൈ മാസത്തെ അക്രമണത്തിൽ ഇനാറ്റസിൽ 18 സൈനീകർ കൊല്ലപ്പെട്ടിരുന്നു. മാലിയിൽ നിന്നുള്ള ജിഹാദികളുടെ അക്രമണം കാരണം തഹോവ, തില്ലബരി പ്രവിശ്യകളിൽ കഴിഞ്ഞ ഒക്ടോബർ മുതൽ സൈനീക അകമ്പടിയില്ലാതെ സഹായങ്ങളെത്തിക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല.

17 December 2019, 16:15