തിരയുക

Vatican News
നിർദ്ധനരായവര്‍ക്കൊപ്പം  ക്രിസ്തുമസ് ആഘോഷങ്ങൾ. നിർദ്ധനരായവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങൾ.  (ANSA)

നിർദ്ധനരായ വ്യക്തികൾക്കൊപ്പം ഉച്ചഭക്ഷണവുമായി സാന്‍റ്‍ എദിജിയോ

നിർദ്ധനരായ വ്യക്തികൾക്കൊപ്പം ഉച്ചഭക്ഷണവുമായി സാന്‍റ്‍ എദിജിയോയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നും ഒരാളും ഒഴിവാക്കപ്പെടരരുത് എന്ന തീരുമാനത്തിൽ ഉറച്ചു കൊണ്ട് "ഔദാര്യത്തിന്‍റെ തിരുനാളായ" ഡിസംബർ ഇരുപത്തഞ്ചാം തിയതി ഇറ്റലിയിലും ലോകം മുഴുവനിലുമുള്ള സാന്‍റ്‍ എദിജിയോ സമൂഹം ഭവനരഹിതരും, സാമ്പത്തീക പരാധീനരായ പ്രായമുള്ളവരും, അഭയാര്‍ത്ഥികളുമായി ഭക്ഷണത്തിരിക്കും. റോമിലെ ത്രസ്തേവരെ എന്ന സ്ഥലത്തുള്ള സാന്താ മരിയാ എന്ന കത്തീഡ്രലിൽ വെച്ചാണ് ഉച്ച ഭക്ഷണം നൽകുന്നത്. 1982 ഡിസംബർ ഇരുപത്തഞ്ചാം തിയതിയാണ് ഭവന രഹിതരും, വയോധികരുമായുള്ള കുറച്ചു വ്യക്തികളെ ഉൾപ്പെടുത്തി ഈ സംരംഭം ആരംഭിച്ചത്. ക്രിസ്തുമസ് ദിനത്തിൽ മാത്രം ചെയ്യുന്ന ഒരു കാര്യാമല്ല ഇതല്ലെന്നും എല്ലാ വർഷവും ഇറ്റലിയിൽ   നൂറു നഗരങ്ങളില്‍ അറുപതിനായിരം ഭക്ഷണ വിതരണവും, ലോകത്തിൽ എഴുപതു രാജ്യങ്ങളിലായി ഇരുപത്തിനാലായിരം ഭക്ഷണ വിതരണവും നടത്തുന്നതായി സാന്‍റ്‍ എദിജിയോ വെളിപ്പെടുത്തി. ഇങ്ങനെ ചെയ്യുന്നത് ആരെയും ഒഴിവാക്കാതിരിക്കാനും വിവിധ ജനവിഭാഗങ്ങളെ ഒരു വലിയ വിരുന്നു മേശയിൽ ഒന്നിച്ചു കൂട്ടുവാനും, ക്രിസ്തുമസ് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും വൈവിധ്യങ്ങളും, ഏറ്റുമുട്ടലുകളുമുള്ള ഇന്നത്തെ ലോകത്തിൽ ഇറ്റലിയുടെ മാനുഷീക മുഖത്തെ  ലോകത്തിന് വെളിപ്പെടുത്താൻ ഇത്തരം സംരംഭങ്ങൾ ഉപകരിക്കുമെന്നും ഇത് അനുദിനം നടത്താൻ തങ്ങളുടെ സമൂഹം ആഗ്രഹിക്കുന്നതുമായി സാന്‍റ്‍ എദിജിയോ സമൂഹം വെളിപ്പെടുത്തി.

23 December 2019, 10:34