തിരയുക

Vatican News
ഭീകരപ്രവർത്തനങ്ങൾ മൂലം നിസ്സഹായാവസ്ഥയില്‍ കഴിയുന്ന നൈജീരിയാക്കാര്‍ ഭീകരപ്രവർത്തനങ്ങൾ മൂലം നിസ്സഹായാവസ്ഥയില്‍ കഴിയുന്ന നൈജീരിയാക്കാര്‍  (AFP or licensors)

നൈജീരിയയിൽ തീവ്രവാദികൾ 11 ക്രിസ്ത്യാനികളെ ക്രിസ്മസ് ദിനത്തിൽ ശിരഛേദം ചെയ്തു.

ക്രിസ്ത്യാനികൾക്കെതിരായ അക്രമണം ജിഹാദികൾ ഏറ്റെടുത്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ യോദ്ധാക്കൾ  11 പേരുടെ ക്രൂര വധത്തിന്‍റെ വീഡിയോ ചിത്രം പുറത്തുവിട്ടു. അവർ ക്രിസ്ത്യാനികളാണെന്നും തങ്ങളുടെ നേതാവിന്‍റെ മരണത്തിനുള്ള പകപോക്കലാണെന്നും അവർ അവകാശപ്പെട്ടു. എങ്കിലും ഇനിയും ഇക്കാര്യം തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണിതെന്ന് അബൂജയിലെ മെത്രാപ്പോലീത്ത മോൺ. ഇഗ്നേഷ്യസ് അയാവു കൈഗാമ അഭിപ്രായപ്പെട്ടു.

തിരിച്ചറിയാൻ കഴിയാത്ത ഒരു സ്ഥലത്ത് 11 പേരെ ക്രൂരമായി വധിക്കുന്ന 56 സെക്കന്‍റ് നീളുന്ന വീഡിയോ ക്രിസ്തുമസ്സ് ദിനത്തില്‍ സംഭവിച്ചതെന്നാണ് സൂചനകൾ.  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നൈജീരിയയിലെ ഒരു തീവ്രവാദി സംഘമാണ് ഇത് ചെയ്തതെന്ന് പറയപ്പെടുന്നതെങ്കിലും പുറമെ നിന്നുള്ള സ്ഥിരീകരണം ഇനിയും ലഭ്യമല്ല.

വടക്കൻ നൈജീരിയയിൽ തീവ്രവാദികൾ നടത്തിയ തിരച്ചലിൽ പിടിച്ചെടുക്കപ്പെട്ടവരാണ് വധിക്കപ്പെട്ടതെന്നും ഏതാണ്ട് 10 ദിവസം മുമ്പ് അവർ നൈജീരിയൻ അധികാരികളോടും ക്രിസ്തീയ സംഘടനകളോടും സഹായം അഭ്യർത്ഥിക്കുന്ന ഒരു വീഡിയോയും പുറത്തുവിട്ടിരുന്നുവെന്നും  ഭരണാധികാരികളുമായി സന്ധി സംഭാഷണത്തിനുള്ള തീവ്രവാദികളുടെ ശ്രമവും പരാജയപ്പെട്ടിരുന്നതായും പ്രാദേശിക ഏജൻസികൾ പറയുന്നു.

ഇസ്ലാമിക് ഭീകരപ്രവർത്തനങ്ങൾ മൂലം നിസ്സഹായാവസ്ഥയിലാണ് നൈജീരിയായെന്നും, 2009 മുതൽ ആരംഭിച്ച ഈ അകമണങ്ങളിൽ 30,000 പേരെങ്കിലും വധിക്കപ്പെട്ടിട്ടുണ്ടെന്നും, 30 മില്ല്യൺ പേരെങ്കിലും ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും ഏജൻസികൾ അറിയിക്കുന്നു. നൈജീരിയയുടെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി മുസ്ലിംങ്ങളും ക്രിസ്ത്യാനികളും എന്ന വേർതിരിവ് ഒഴിവാക്കാനും മനസ്സാക്ഷിയും, ദൈവവുമില്ലാത്ത കൂട്ടകൊലകൾ ഇസ്ലാംമിന്‍റെ പേര് കളങ്കപ്പെടുത്തുന്നതാണെന്നും ജനങ്ങളെ അറിയിച്ചു.

28 December 2019, 14:10