തിരയുക

Vatican News

അപ്പസ്തോലിക യാത്രയെക്കുറിച്ച് ബാങ്കോക്കിന്‍റെ മുന്‍മെത്രാപ്പോലീത്ത

വിശ്രമജീവിതം നയിക്കുന്ന ബാങ്കോക്ക് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മൈക്കിള്‍ മിഖായ് കിത്ബഞ്ചു

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഒരു നാഴികക്കല്ല്
തായിലന്‍റിന്‍റെ സമാധാനവഴികളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഒരു നാഴികകല്ലാണെന്ന് ബാങ്കോക്ക് അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ മൈക്കിള്‍ മിഖായ് കിത്ബഞ്ചു പ്രസ്താവിച്ചു. നവംബര്‍ 19, പാപ്പാ ഫ്രാന്‍സിസിന്‍റെ തായിലന്‍റ് സന്ദര്‍ശനത്തിന്‍റെ തലേനാള്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നില്കിയ വീഡിയോ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ മൈക്കിള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിശുദ്ധനായ പാപ്പായുടെ ചരിത്ര സന്ദര്‍ശനം
36 വര്‍ഷങ്ങള്‍ക്കുമുന്‍പ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ സ്വീകരിക്കാന്‍ തായിലന്‍റിന് ഭാഗ്യമുണ്ടായെന്നും, അത് രാജ്യത്തിന് വലിയ അനുഗ്രഹമായിരുന്നെന്നും അന്ന് ബാങ്കോക്കിന്‍റെ മെത്രാപ്പോലീത്തയെന്ന നിലയില്‍ പാപ്പായെ സ്വീകരിച്ച കര്‍ദ്ദിനാള്‍ മൈക്കിള്‍ അനുസ്മരിച്ചു. അത് 1984-ല്‍ ആയിരുന്നു.

സിയാം മിഷന്‍റെ ജൂബിലിനാളുകള്‍  
തായ് ജനതയക്ക് വിശ്വാസവെളിച്ചം ലഭിച്ചതിന്‍റെയും സിയാം മിഷന്‍ ഔദ്യോഗികമായി വത്തിക്കാന്‍ അംഗീകരിച്ചതിന്‍റെയും 350-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തായ് മണ്ണില്‍ കാലുകുത്തുന്നത്. ഈ ജൂബിലി സന്ദര്‍ശനം അവിടത്തെ കത്തോലിക്കര്‍ക്കു മാത്രമല്ല, തായ്ജനതയ്ക്ക് ആകമാനം ആനന്ദകരമാണ്. അവിടത്തെ ബൗദ്ധ, ഹൈന്ദവ, ക്രൈസ്തവ മതവിശ്വാസികള്‍ തമ്മിലുള്ള സൗഹൃദബന്ധത്തെ ഇനിയും ഊട്ടിയുറപ്പിക്കാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യവും കരുണയുള്ള വാക്കുകളും പ്രചോദനമാകുമെന്ന് വിശ്രമജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ മൈക്കിള്‍ മിഖായ് അഭിമുഖത്തില്‍ പ്രസ്താവിച്ചു.
 

20 November 2019, 16:44