തിരയുക

Vatican News
40th session of the UNESCO General Conference in Paris 40th session of the UNESCO General Conference in Paris  (ANSA)

വിദ്യാഭ്യാസത്തിലൂടെ കൂട്ടായ്മ വളര്‍ത്താം!

യുനേസ്കൊയുടെ (UNESCO) പാരീസില്‍ നടക്കുന്ന 40-Ɔമത് പൊതുസമ്മേളനത്തിലെ പ്രഖ്യാപനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യുനേസ്കൊയുടെ പാരീസ് പൊതുസമ്മേളനം
പിളരുന്ന ലോകത്ത് ബഹുവിധ അടരുകളുള്ള നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കണെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയരസ് പ്രസ്താവിച്ചു. നവംബര്‍ 13-Ɔο തിയതി ബുധനാഴ്ച പാരീസില്‍ സംഗമിച്ച യുഎന്നിന്‍റെ  വിദ്യാഭ്യാസ - ശാസ്ത്ര -  സാംസ്കാരിക സംഘടനയായ  യുനെസ്കോയുടെ (UNESCO)  40-Ɔമത് പൊതുസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് അന്തോണിയോ ഗുത്തിയരസ് ഇങ്ങനെ പ്രസ്താവിച്ചത്. നവംബര്‍ 12-ന് ആരംഭിച്ച സമ്മേളനം 27-വരെ നീണ്ടുനില്ക്കും.

ബഹുമുഖ അടരുകളുള്ള വിദ്യാഭ്യാസ സംവിധാനം
വിദ്യാഭ്യാസ മേഖലയില്‍ യുനേസ്കോ, ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ-സാംസ്കാരിക വിഭാഗം ബഹുമുഖ അടരുകളുള്ളതും കെട്ടുറപ്പുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തി എടുക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സാമൂഹികമായും, രാഷ്ട്രീയമായും, സാമ്പത്തികമായും ലോകത്ത് വെറുപ്പം വൈരാഗ്യവും പൂര്‍വ്വോപരി വളരുകയും രാഷ്ട്രങ്ങള്‍ പിളരുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുനേസ്കോയും, യുഎന്നിന്‍റെ ഇതര വിഭാഗങ്ങളും രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി ലോകത്തിന്‍റെ വിവിധ ധ്രൂവങ്ങളില്‍ ബഹുവിധ അടരുകളുടെ മേന്മയും നിലവാരവുമുള്ള ആഗോള വിദ്യാഭ്യാസ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കണമെന്ന് ഗുത്തിയെരസ് സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

ധ്രൂവങ്ങളെ ആശ്ലേഷിക്കേണ്ട നവമായ വിദ്യാഭ്യാസനയം
സാമൂഹികമായ പിളര്‍പ്പും വിണ്ടുകീറലുമുള്ളൊരു ലോകത്തെ സുസ്ഥിതിയില്‍ നിലനിര്‍ത്തുക അത്ര എളുപ്പമല്ല. എങ്കിലും അതിനായി വിദ്യാഭ്യാസത്തിലൂടെ ജനതകളെ കൂട്ടിയിണക്കാന്‍ യുനേസ്കൊ പരിശ്രമിക്കണമെന്ന് ഗുത്തിയരസ് ചൂണ്ടിക്കാട്ടി. ശാസ്ത്ര-സാങ്കേതിക ലോകത്ത്, വിശിഷ്യ കൃത്രിമമായ ബുദ്ധിശക്തിയെക്കുറിച്ചു (artificial intelligence) രാഷ്ട്രങ്ങള്‍ പാലിക്കേണ്ട ധാര്‍മ്മിക നിബന്ധനകളെക്കുറിച്ചു യുനേസ്കൊ തയ്യാറാക്കിയ നയങ്ങളെ ഗുത്തിയരസ് അഭിനന്ദിച്ചു. ലോകത്തിന്‍റെ നന്മയ്ക്കായുള്ള വൈജ്ഞാനിക വളര്‍ച്ചയുടെ ഗവേഷണ കേന്ദ്രമാകണം യുനേസ്ക്കൊയെന്നും, ദേശീയ രാജ്യാന്തര ഭരണ സംവിധാനങ്ങളില്‍ ലോകത്തെ വിഭജിക്കുന്ന നവമായ വൈജ്ഞാനിക നയങ്ങളെ ആമുഖസമ്മേളനം അപലപിക്കുകയുണ്ടായി.

സമാധാനത്തിന്‍റെ മൂലക്കല്ല് വിദ്യാഭ്യാസം

ഇന്നിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും ആഗോള നയം അനിവാര്യമാണെന്നും യുനേസ്കോയുടെ  കൂട്ടായ്മ അഭിപ്രായപ്പെട്ടു. അതിരുകള്‍ക്കും അപ്പുറമുള്ള സഹകരണത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ബഹുവിധ അടരുകളുടെയും വിദ്യാഭ്യാസ രീതികളിലൂടെ ശാശ്വതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു. ലോക സമാധാനത്തിന്‍റെ മൂലക്കല്ല് നല്ല വിദ്യാഭ്യാസമാണെന്ന സംജ്ഞ സമ്മേളനം ആവര്‍ത്തിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്‍റെ ബഹുവിധ ഭാവി അടരുകള്‍ക്ക് (future multilateral cooperation) ആവശ്യമായ സഹകരണം, എന്ന പ്രതിപാദ്യവിഷയവുമായിട്ടാണ് യുനേസ്കൊ പാരീസില്‍ സംഗമിച്ചിരിക്കുന്നത്.

 

15 November 2019, 09:23