തിരയുക

2019.11.10 SONY TRIVANDRUM ecologist 2019.11.10 SONY TRIVANDRUM ecologist 

ക്രിസ്തുവിന്‍റെ കാരുണ്യവുമായി ഫാദര്‍ സോണി മുണ്ടുനടയ്ക്കല്‍

പാവങ്ങളായ രോഗികളെ, വിശിഷ്യാ ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ സദാ സന്നദ്ധനായി തിരുവനന്തപുരം നഗരത്തില്‍ ഒരു വൈദികന്‍

അഭിമുഖം അവതരിപ്പിച്ചത് ജോയി കരിവേലി

ഫാദര്‍ സോണിയുമായി അഭിമുഖം - രണ്ടാം ഭാഗം

1.  പാവങ്ങളായ രോഗികള്‍ക്കൊരു നല്ല സമറിയക്കാരന്‍
ക്യാന്‍സര്‍ രോഗികളുടെ നല്ല സമറിയക്കാരന്‍, ഫാദര്‍ സോണി മുണ്ടുനടയ്ക്കലുമായി വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിലെ ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം. 2005-മുതല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലൂര്‍ദ്ദു മാതാ കോളെജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിലെ ജനജീവിതവും, അവിടെ റീജിയനല്‍ ക്യാന്‍സര്‍ സെന്‍റര്‍, ശ്രീചിത്തിര ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളെ, പ്രത്യേകിച്ച് നിര്‍ധനരും  നിരാലംബരുമായവര്‍ക്ക്  പാര്‍പ്പിടം, ഭക്ഷണം, ആംബുലന്‍സ് എന്നീ അടിയന്തിര സഹായങ്ങള്‍ ലൂര്‍ദ്ദുമാതാ കെയര്‍ സെന്‍ററിന്‍റെ (Lourdes Matha Care Center) ആഭിമുഖ്യത്തില്‍ ഫാദര്‍ സോണി ലഭ്യമാക്കുന്നു.  ഫാദര്‍ സോണിയുമായി ബന്ധപ്പെടാനുള്ള നമ്പര്‍ 9961049933. 

2. പിന്നെയും കുറെ ചോദ്യങ്ങള്‍
a) ലൂര്‍ദ്ദു മാതാ "കെയര്‍ സെന്‍റര്‍"  സൗജന്യമായിട്ടാണ് രോഗികളെയും അവരുടെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളുന്നത് എന്നു മനസ്സിലാക്കുന്നു. എന്നാല്‍ സാമ്പത്തികമായി കഴിവുള്ളവരാണെങ്കിലോ? അവരെയും എങ്ങനെയാണ് സെന്‍റര്‍ സ്വീകരിക്കുന്നത്?

b) കൊച്ചു കേരളത്തില്‍ എന്തുകൊണ്ടാണ് അര്‍ബുദരോഗം ഇത്രയധികമായി കണ്ടുവരുന്നത്. ഇത് ഒരു ആഗോളതലത്തിലുള്ള  നിരീക്ഷണം കൂടിയാണ്. അച്ചന്‍റെ ഇത്രയും നാളത്തെ അനുഭവത്തില്‍നിന്നും ഒരു അഭിപ്രായം നല്കാമോ?

c) അങ്ങ് ഒരു രോഗിയായ വൈദികന്‍, എന്നിട്ടും ഒട്ടനവധി രോഗികളെ പരിചരിക്കാനായി ഒരു  പ്രസ്ഥാനത്തിലൂടെയും അതിന്‍റെ വിവിധ ശ്രൃംഖലകളിലൂടെയും ഇറങ്ങി പുറപ്പെടുന്നു. എങ്ങനെ ഇതു സാധിക്കുന്നു?

d) തിക്കും തിരക്കുമുള്ള തിരുവനന്തപുരം നഗരത്തിലും കോട്ടയത്തും, അങ്ങ് രോഗികളെയും പാവങ്ങളെയും കേന്ദ്രീകരിച്ചു സൗജന്യ ഭക്ഷണ വിതരണവും മുടങ്ങാതെ നടത്തുന്നതായി മനസ്സിലാക്കുന്നു. എങ്ങനെയാണിത് സംഘടിപ്പിക്കുന്നത്?

തുടരും
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2019, 11:19