തിരയുക

1994 ൽ റുവാണ്ടയിൽ തുത്സികൾക്കെതിരെ നടന്ന കൂട്ടക്കുരുതികൾക്കിരയായവരെ സംസ്ക്കരിച്ച ജെനോസൈഡ് സ്‌മാരകത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കപ്പെടുന്നു. 1994 ൽ റുവാണ്ടയിൽ തുത്സികൾക്കെതിരെ നടന്ന കൂട്ടക്കുരുതികൾക്കിരയായവരെ സംസ്ക്കരിച്ച ജെനോസൈഡ് സ്‌മാരകത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കപ്പെടുന്നു. 

റൂവാണ്ടാ: ഐക്യത്തിനും അനുരഞ്ജനത്തിനുമായി സഭ നടത്തിയ പ്രവർത്തനങ്ങളുടെ പ്രദർശനം.

1994 ൽ റുവാണ്ടയിൽ തുത്സികൾക്കെതിരെ നടന്ന കൂട്ടക്കുരുതികൾക്ക് ശേഷം അനുരഞ്ജനത്തിനും ഐക്യത്തിനുമായി സഭ നടത്തിയ ശ്രമങ്ങളുടെ ഒരു പ്രദർശനം കിഗാളിയിൽ നവംബർ 29 മുതൽ ഡിസംബർ 1 വരെ നടത്തുമെന്ന് റുവാണ്ടയിലെ സഭയുടെ പോർട്ടൽ റിപ്പോർട്ട് ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സഭയുടെ സമർപ്പണത്തിന് സാക്ഷികളായവരുടെ സാക്ഷ്യങ്ങളും, കൂട്ടക്കൊലയുടെ ഓർമ്മയിടങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഐക്യവും അനുരഞ്ജനവും കൂട്ടിയോജിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അഭിമുഖങ്ങളും ഈ 3 ദിവസങ്ങളിൽ നടത്തും. സഭയുടെ പ്രവർത്തനങ്ങളെ വിലമതിച്ചുകൊണ്ട് ഐക്യത്തിനും അനുരഞ്ജനത്തിനുമായുള്ള ദേശീയ കമ്മീഷന്‍റെ ജനറൽ സെക്രട്ടറിയായ ഫിദേലെ ൻദയിസാബാ, സർക്കാരും കമ്മീഷനും റുവാണ്ടൻ സമൂഹത്തിന്‍റെ പുനർനിർമ്മിതിക്ക് കത്തോലിക്കാ സഭയെ  ആശ്രയിച്ചതിൽ അഭിമാനിക്കുന്നുവെന്നും, അനേകം ഇരകൾക്ക് ആശ്വാസവും സംരക്ഷണവും, മാനസീകവും, ധാർമ്മീകവുമായ മുറിവുണക്കാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമാധാനപൂർവ്വമായ സഹവർത്തിത്വം ഉറപ്പാക്കാൻ സഭയുടെ സേവനങ്ങൾ സ്തുത്യർഹമാണെന്നും വെളിപ്പെടുത്തി. പ്രത്യേക സിനഡും 1997/2000, നീതിക്കും സമാധാനത്തിനുമായുള്ള എപ്പിസ്കോപ്പൽ കമ്മീഷന്‍റെ പ്രവർത്തനങ്ങളും, കാരിത്താസും മറ്റു സഭാ സംഘടനകളും നടത്തിയ സേവനങ്ങളും  ഉൾപ്പെടുന്നതാണ് റുവാണ്ടയിൽ സഭ നടത്തിയ അനുരഞ്ജനത്തിനും ഐക്യത്തിനുമായുള്ള പ്രവർത്തനങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2019, 11:14