തിരയുക

Vatican News
കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്ന ഒരു അദ്ധ്യാപിക, പാക്കിസ്ഥാനിലെ പെഷവാറിലെ ഒരു വിദ്യാലയത്തില്‍ നിന്നുള്ള ദൃശ്യം കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്ന ഒരു അദ്ധ്യാപിക, പാക്കിസ്ഥാനിലെ പെഷവാറിലെ ഒരു വിദ്യാലയത്തില്‍ നിന്നുള്ള ദൃശ്യം  (ANSA)

ഒകോട്ബര്‍ 5, ലോക അദ്ധ്യാപകദിനം!

അദ്ധ്യാപനത്തിന്‍റെ പ്രാമുഖ്യം അനുസ്മരിപ്പിക്കുന്ന അദ്ധ്യാപക ദിനാചരണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനുവര്‍ഷം ഒക്ടോബര്‍ 5-ന് ലോക അദ്ധ്യാപകദിനം ആചരിക്കപ്പെടുന്നു.
1966-ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ILO) യുനെസ്കൊയും അദ്ധ്യപകരുടെ പദവിയെ അധികരിച്ചുള്ള ശുപാര്‍ശകള്‍ അംഗീകരിച്ച ദിനമാണ് ഒക്ടോബര്‍ 5.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ഈ ആചരണം.
“യുവ അദ്ധ്യാപകര്‍: തൊഴിലിന്‍റെ ഭാവി” എന്നതാണ് ഈ ദിനാചരണത്തിന് ഇക്കൊല്ലം തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം.
പ്രബോധന ദൗത്യത്തിന്‍റെ നിര്‍ണ്ണായക പ്രാധാന്യത്തെ എടുത്തു കാട്ടുന്നതാണ് ഈ വിചിന്തനപ്രമേയം എന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയും യുനെസ്കൊയും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു.
യുവജനം അദ്ധ്യാപനത്തിന് പ്രഥമ പരിഗണന നല്കക്കവിധം അതിനെ മാറ്റാനുതകുന്ന ശൈലികള്‍ സ്വീകരിക്കാന്‍ ഈ സംഘടനകള്‍ സര്‍ക്കാരുകളെ ക്ഷണിക്കുന്നു.
 

05 October 2019, 08:19