തിരയുക

Vatican News
എത്യോപ്യയുടെ പ്രധാനമന്ത്രി അബിയ് അഹ്മെദ് അലി (Abiy Ahmed Ali)  നൊബേല്‍ സമാധന പുരസ്ക്കാര ജേതാവ് 2019 എത്യോപ്യയുടെ പ്രധാനമന്ത്രി അബിയ് അഹ്മെദ് അലി (Abiy Ahmed Ali) നൊബേല്‍ സമാധന പുരസ്ക്കാര ജേതാവ് 2019 

എത്യോപ്യയുടെ പ്രധാന മന്ത്രിക്ക് നൊബേല്‍ സമാധാന പുരസ്ക്കാരം

സമാധാനവും അന്താരഷ്ട്രസഹകരണവും പരിപോഷിപ്പിക്കാനും എത്യോപ്യയുടെ അയല്‍രാജ്യമായ എരിത്രേയയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനും നടത്തിയ ശ്രമങ്ങള്‍ അബിയ് അഹ്മെദ് അലിയെ സമാധാന നൊബേല്‍ പുരസ്ക്കാര ജേതാവാക്കി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കന്‍ നാടായ എത്യോപ്യയുടെ പ്രധാനമന്ത്രി അബിയ് അഹ്മെദ് അലി (Abiy Ahmed Ali) ഇക്കൊല്ലത്തെ നൊബേല്‍ സമാധന പുരസ്ക്കാര ജേതാവ്.

വെള്ളിയാഴ്ച (11/10/2019) രാവിലെ പ്രദേശികസമയം 11 മണിക്കാണ് നോര്‍വേയുട തലസ്ഥാനമായ ഓസ്ലോയില്‍ നൊബേല്‍ പുരസ്ക്കാരസമതി ഈ പ്രഖ്യാപനം നടത്തിയത്.

ജീവകാരുണ്യ പ്രവര്‍ത്തകനും, രസതന്ത്രശാസ്ത്രജ്നുമായിരുന്ന നോര്‍വേ സ്വദേശി ആല്‍ഫ്രഡ് നൊബേല്‍ 1895 ല്‍ ഏര്‍പ്പെടുത്തിയ നൊബേല്‍ പുരസ്ക്കാരം 1901 മുതല്‍ അനുവര്‍ഷം നല്കപ്പെടുന്നു. 

നൊബേല്‍ പുരസ്ക്കാരം വിവിധ മേഖലകളി‍ല്‍ നല്കിവരുന്നു.   

സമാധാനവും അന്താരഷ്ട്രസഹകരണവും പരിപോഷിപ്പിക്കാനും എത്യോപ്യയുടെ അയല്‍രാജ്യമായ എരിത്രേയയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനും നടത്തിയ ശ്രമങ്ങളാണ് അബിയ് അഹ്മെദ് അലിയെ സമാധാന നൊബേല്‍ പുരസ്ക്കാര ജേതാവാക്കിയതെന്ന് ഈ പുരസ്ക്കാര സമിതി വെളിപ്പെടുത്തി.

2018 ഏപ്രില്‍ 2 നാണ് അബിയ് അഹ്മെദ് അലി എത്യോപ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. 

43 വയസ്സു മാത്രം പ്രായമുള്ള അദ്ദേഹം 1976 ആഗസ്റ്റ് 15-ന് എത്യോപ്യയിലെ ബെഷാഷയില്‍ ജനിച്ചു. ആഫ്രിക്കയിലെ ഒറോമൊ വംശജനാണ് അദ്ദേഹം.

 

11 October 2019, 13:02