പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നെയ്യാറ്റിങ്കര രൂപതയില്‍ വിശുദ്ധ അമ്മത്രേസ്യനാമധേയത്തിലുള്ള ഇടവകയിലെ അംഗമാണ്. 2009 മുതൽ പുനലൂർ രൂപതാക്ഷ്യനായി സേവനമനുഷ്ഠിച്ചു വരുന്നു. കേരളാ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ഏക്ക്യുമെനിസം മറ്റും സംവാദങ്ങൾക്കായുള്ള കമ്മീഷൻ അദ്ധ്യക്ഷനായും, അടിസ്ഥാന ക്രൈസ്തവ സമൂഹത്തിന്‍റെ കമ്മീഷൻ അംഗമായും, സേവനമുഷ്ടിക്കുന്ന അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ആലുവാ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കൽ കാർമ്മൽഗിരി സെമിനാരിയുടെ റെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ജ്യോതിർഭവൻ ദൈവശാസ്ത്ര കോളേജിലും, മറ്റനവധി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സന്യാസ പരീശീലന ഭവനങ്ങളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ തന്‍റെ അജപാലന ദൗത്യത്തോടൊപ്പം പിതാവ് ഒരു സംഗീത സംവിധായകനും, സംഗീത രചയിതാവുമാണ്.
ഈ അഭിമുഖത്തിൽ അടിസ്ഥാന ക്രൈസ്തവ സമൂഹത്തെ കുറിച്ചും (BASIC CHRISTIAN COMMUNITY) കുറിച്ചും അതിന്‍റെ പ്രവർത്തനഞങ്ങളെ കുറിച്ചും പിതാവ് പങ്കുവയ്ക്കുന്നു