തിരയുക

ഏകദൈവ വിശ്വാസികളായ മത വിഭാഗങ്ങൾ ഒന്നു ചേർന്ന് ഒപ്പുവച്ച പ്രഖ്യാപന പത്രം. ഏകദൈവ വിശ്വാസികളായ മത വിഭാഗങ്ങൾ ഒന്നു ചേർന്ന് ഒപ്പുവച്ച പ്രഖ്യാപന പത്രം. 

ജീവ സംരക്ഷണത്തിനായുള്ള ചരിത്രപരമായ പ്രഖ്യാപനം

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമിയുടെ പ്രസിഡന്‍റായ മോൺ. വിൻചെൻസോ പാല്ലിയാ വത്തിക്കാനിൽ ഒക്ടോബര്‍ 28 ആം തിയതി ഏകദൈവ വിശ്വാസികളായ മത വിഭാഗങ്ങൾ ഒന്നു ചേർന്ന് ഒപ്പുവച്ച പ്രഖ്യാപനത്തെ ജീവന്‍ സംരക്ഷണത്തിനായുള്ള ചരിത്രപരമായ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജീവന്‍റെ അന്ത്യത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിനെ സംബന്ധിച്ച ഈ പ്രഖ്യാപനത്തിൽ ഹെബ്രായരും, ക്രിസ്ത്യാനികളും, മുസ്ലിം മതവിശ്വാസികളും ഒരുമിച്ച് മരണം വരെയുള്ള ജീവന്‍റെ സംരക്ഷണത്തിനായി ഒപ്പുവയ്ക്കുന്ന ആദ്യ പ്രഖ്യാപന ചരിത്ര സംഭവമായിരുന്നത്. ഒന്നര വർഷത്തോളം ദീർഘിച്ച ചർച്ചകൾക്കും പഠനങ്ങൾക്കും സംവാദങ്ങൾക്കും ശേഷമാണ് ഈ ഒരുമിച്ചുള്ള പ്രഖ്യാപനം ഒപ്പുവച്ചത്. എല്ലാത്തരത്തിലുള്ള

ദയാവധവും, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും മനുഷ്യ ജീവനെതിരായുള്ള പ്രവർത്തികളാണെന്നും, ധാർമ്മീകവും, മതപരവുമായ തെറ്റാണെന്നും ഒരു ആക്ഷേപവുമില്ലാതെ അവയെ വിലക്കേണ്ടതാണെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ഇസ്ലാമിക സമൂഹത്തിന്‍റെ ജീവ സംരക്ഷണത്തിനായുള്ള പ്രതിജ്ഞാബദ്ധത മാധ്യമപ്രവർത്തർക്കു മുന്നിൽ ഏറ്റു പറഞ്ഞ് ചില രാജ്യങ്ങളിലെ നിയമങ്ങൾ ദയാവധത്തെ കൊലപാതകമെന്നതിനു പകരം  " മധുര മരണ"മെന്നു വിശേഷിപ്പിച്ച് ജീവന്‍റെ ദൈർഘ്യം കുറക്കുകയാണെന്നും, അത് സ്നേഹിക്കുന്നവരെ ഒഴിവാക്കാൻ ഉപയോഗിക്കുന്ന വഞ്ചനയാണെന്നും  ആശ്വാസകരമായ രോഗീപരിചരണം (palliative care) എല്ലാത്തരത്തിലും പ്രോൽസാഹിപ്പിക്കേണ്ടതാണെന്നും അത് വൈദ്യ പരിചരണത്തിന്‍റെ  ശരിയായ അർത്ഥത്തെ ലക്ഷ്യം വയ്ക്കുന്നതാണെന്നും മോൺ. പാല്ലിയാ അഭിപ്രായപ്പെട്ടു. ഹിന്ദു, ബുദ്ധ  മതങ്ങളുമായും മറ്റും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രഖ്യാപനരേഖകൾ അവർക്ക് പഠനത്തിനായി നല്‍കി അവരും അതിൽ ഒപ്പുവയ്ക്കാൻ അവസരമുണ്ടാക്കുവാൻ പരിശ്രമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പ്രഖ്യാപനം മാധ്യമ പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ ഇസ്രായേലിന്‍റെ ജീവസന്മാർഗ്ഗ കൗൺസിലിന്‍റെ പ്രസിഡന്‍റ്മാരിൽ ഒരാളായ അവ്റഹാം സ്റ്റെയിൻ ബർഗ്ഗും, ഇന്തോനേഷ്യൻ സംഘടനയായ നാഹ്ദ്ലാതുൾ ഉലാമയുടെ പ്രസിഡന്‍റായ മർസുദി സ്യൂഹുദും മോൺ. പാല്ലിയയോടൊപ്പമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പാ  ഈ രേഖയെ പറ്റി ഒത്തിരി സന്തോഷവാനാണെന്നും ആഗോള സാഹോദര്യത്തിലക്കുള്ള വേറൊരു കാൽവയ്പ്പാണിതെന്നും, ഇത് തുടരണമെന്നും കാരണം നമ്മൾ എല്ലാ ജനതകളോടും വിശ്വാസികളോടുള്ള സാഹോദര്യ സമാഗമത്തിന്‍റെ തീർത്ഥാടകരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചതായും മോൺ. വിൻചെൻസോ പാല്ലിയാ അറിയിച്ചു.

29 October 2019, 10:34