തിരയുക

preventer of nuclear proliferation and promoter of nuclear disarmanent - Amanao Yukiya preventer of nuclear proliferation and promoter of nuclear disarmanent - Amanao Yukiya 

ആണവശാന്തിയുടെ പ്രയോക്താവിന് പ്രണാമം

ആണവശക്തി മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായി ഉപയോഗിക്കാം എന്നു പ്രബോധിപ്പിച്ച ജപ്പാന്‍റെ അമാനോ യൂക്കിയ (1947-2019).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 16 തിങ്കള്‍, യുഎന്‍ കേന്ദ്രം വിയെന്ന
രാജ്യാന്തര ആണവോര്‍ജ്ജ സംഘടനയുടെ (International Atomi Energy Agency – IAEA) ഡയറക്ടര്‍ ജനറലായിരുന്നു ജാപ്പനീസ് ശാസ്ത്രജ്ഞനും, യുഎന്‍ പ്രവര്‍ത്തകനുമായിരുന്ന ഡോ. അമാനോ യൂക്കിയ. അദ്ദേഹത്തിന്‍റെ നിര്യാണത്തെ വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറാണ് വിയെന്നായിലെ യുഎന്‍ കേന്ദ്രത്തിലെ സെപ്തംബര്‍

16-ന്‍റെ ആണവോര്‍ജ്ജ സംഘടനയുടെ 63-Ɔο സമ്മേളനത്തില്‍ അനുസ്മരിച്ചത്.

ആറ്റോമിക് ഊര്‍ജ്ജം മാനവികതയുടെ നന്മയ്ക്കാവണം
ഓരോ ആറ്റോമിക് അണുവും മാനവികതയുടെ സമാധാനത്തിനും വികസനത്തിനും മാത്രമായിരിക്കണമെന്നു ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത മാനവകുലത്തിന്‍റെ ധാര്‍മ്മിക ആചാര്യനും സമൂഹത്തിന്‍റെ നന്മയ്ക്കായി സമര്‍പ്പിതനായ ശാസ്ത്രജ്ഞനുമായിരുന്നു ജപ്പാന്‍കാരനായ അമാനോ യൂക്കിയ. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, രാജ്യാന്തര ആണവോര്‍ജ്ജ സംഘടനയ്ക്കും താന്‍ സമര്‍പ്പിച്ച ആണവ നിരായുധീകരണം സംബന്ധിച്ച വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയ പ്രബന്ധ സമര്‍പ്പണത്തിന്‍റെ അന്ത്യത്തില്‍ ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അനുശോചനം അറിയിച്ചു.

ധാര്‍മ്മികതയുള്ള നയതന്ത്രജ്ഞന്‍
യുഎന്നിലേയ്ക്കുള്ള ജപ്പാന്‍റെ നയതന്ത്രജ്ഞനും, യുഎന്‍ പ്രവര്‍ത്തകനും, രാജ്യാന്തര ആണവോര്‍ജ്ജ സംഘത്തിന്‍റെ ഡയറക്ടര്‍ ജനറലുമായിരുന്നു യൂക്കിയ അമാനോ. 2019 ജൂലൈ 22-നാണ് ജപ്പാനില്‍ അന്തരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2019, 17:32