തിരയുക

Vatican News
In the Oldage Home  - Florence, July 2018 In the Oldage Home - Florence, July 2018 

എല്ലാ അവകാശങ്ങളും ലഭിക്കേണ്ടവര്‍ വയോജനങ്ങള്‍

വയോജനങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഐവാന്‍ യാര്‍ക്കോവിച്ചിന്‍റെ അഭിപ്രായ പ്രകടനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മനുഷ്യവകാശ കമ്മിഷന്‍റെ സമ്മേളനം
വയോജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ സംബന്ധിച്ച് സെപ്തംബര്‍ 11-Ɔο തിയതി ബുധനാഴ്ച ജനീവയില്‍ സംഗമിച്ച യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ 42-Ɔമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.

നിഷേധങ്ങളെ നേരിടുന്ന വൃദ്ധജനങ്ങള്‍
സംഘട്ടനങ്ങളാലോ, പ്രകൃതി വിനാശത്താലോ, അടയന്തിര അവസ്ഥയാലോ, ജീവിതത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളാലോ തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ എന്തും എവിടെയും എങ്ങിനെയുമായിരുന്നാലും പ്രായംകൊണ്ടും ശാരീരിക അവസ്ഥകൊണ്ടും, രോഗാധിക്യത്താലും, മാനസിക അവസ്ഥയാലും സമൂഹത്തില്‍ അവകാശങ്ങള്‍ ഏറ്റവും അധികമായി നിഷേധിക്കപ്പെടുന്നവര്‍ വയോജനങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് ചൂണ്ടിക്കാട്ടി.

അവകാശ ലംഘനത്തിന്‍റെ മേഖലകള്‍
സാമൂഹ്യസുരക്ഷ, തൊഴില്‍, പോഷകാഹാരം, ആരോഗ്യപരിപാലനം, അതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണം, അവഗണന, പാര്‍ശ്വവത്ക്കരണം എന്നിവ ഇന്ന് പ്രായമായവര്‍ അനുഭവിക്കേണ്ടി വരുന്ന അവകാശ ലംഘനത്തിന്‍റെ മേഖലകളാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
 

12 September 2019, 20:11