തിരയുക

Vatican News
സാംബിയായിലെ കലാപ ഭൂമി സാംബിയായിലെ കലാപ ഭൂമി  (AFP or licensors)

വർഗ്ഗീയ ആക്രമണങ്ങൾക്കെതിരെ ആഫ്രിക്കയിലെ മെത്രാൻമാര്‍ രംഗത്തിറങ്ങി.

കഴിഞ്ഞയാഴ്ച സൗത്ത് ആഫ്രിക്കയിൽ മറ്റു ആഫ്രിക്കൻ രാജ്യക്കാർക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് മെത്രാൻമാരും നേതാക്കളും ശബ്ദമുയർത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അക്രമണത്തിൽ 12 പേർ മരിച്ചിരുന്നു. സൗത്താഫ്രിക്കയിലെ വർണ്ണവിവേചനം അവസാനിപ്പിക്കാൻ മറ്റ് ആഫ്രിക്കൻ രാജ്യക്കാർ നല്‍കിയ സംഭാവനകൾ സൗത്ത് ആഫ്രിക്കകാർ മറക്കരുതെന്ന് കോഫി അന്നാൻ  അന്തർദേശീയ സമാധാന സംരക്ഷണ കേന്ദ്രത്തിന്‍റെ അംബാസഡറും വത്തിക്കാനിലെ സമഗ്ര മാനവ വികസന ഡിക്കാസ്ട്റിയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ പീറ്റർ ടർക്സൺ ഓർമ്മിപ്പിച്ചു. ഇത്തരം അക്രമണങ്ങൾ മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന തെക്കൻ ആഫ്രിക്കക്കാർക്കെതിരെയുള്ള ആക്രമണത്തിന് വഴിതെളിക്കും എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സാംബിയയിലെ മെത്രാൻമാരും സംഭവത്തെ അപലപിച്ച് പ്രാദേശീക ജനനേതാക്കളോടു അക്രമണങ്ങൾക്ക് ഇന്ധനം പകരുന്നതരം ആഹ്വാനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. നൈജീരിയൻ എംബസി 600 ഓളം നൈജീരിയക്കാരെ തിരിച്ച് നൈജീരിയിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാംബിയയും മഡഗാസ്കറും സൗത്താഫ്രിക്കൻ ഫുട്ബോൾ ടീമുമായുള്ള കളികളും റദ്ദാക്കിയതായും അറിയിച്ചു. ടാൻസാനിയാ തെക്കന്‍ ആഫ്രിക്കയിലേക്കുള്ള വിമാനങ്ങളും നിർത്തലാക്കിയിട്ടുണ്ടു.

13 September 2019, 16:10