തിരയുക

Vatican News
ലണ്ടനില്‍ ബ്രെക്സിറ്റിനെതിരെ നടക്കുന്ന പ്രകടനത്തിന്‍റെ ഒരു ദൃശ്യം, ബ്രക്സിറ്റ് വിരുദ്ധ ലിഖിതങ്ങളടങ്ങിയ പ്ലകാര്‍ഡുകളുടെ കൂമ്പാരം 31/08/2019 ലണ്ടനില്‍ ബ്രെക്സിറ്റിനെതിരെ നടക്കുന്ന പ്രകടനത്തിന്‍റെ ഒരു ദൃശ്യം, ബ്രക്സിറ്റ് വിരുദ്ധ ലിഖിതങ്ങളടങ്ങിയ പ്ലകാര്‍ഡുകളുടെ കൂമ്പാരം 31/08/2019  (ANSA)

"ബ്രെക്സിറ്റ്"- ആംഗ്ലിക്കന്‍ സഭയുടെ ആശങ്ക

ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയുടെ മേല്‍ കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് ആംഗ്ലിക്കന്‍ മെത്രാന്മാര്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യൂറോപ്യന്‍ സമിതിയില്‍ നിന്ന് ഉടമ്പടിയില്ലാതെ പുറത്തുപോകാനുള്ള ബ്രിട്ടന്‍റെ  നീക്കത്തില്‍ (NO-DEAL BREXIT) അന്നാട്ടിലെ ആംഗ്ലിക്കന്‍ സഭ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.

കരാറില്ലാതെ പുറത്തുപോകാനുള്ള നടപടികളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലിമെന്‍റ് മരവിപ്പിക്കാന്‍ എലിസബത്ത് രാജ്ഞിയോട് ആവശ്യപ്പെട്ടതിനെതിരെയും ആംഗ്ലിക്കന്‍ മെത്രന്മാര്‍ ഒരു തുറന്ന കത്തിലൂടെ പ്രതികരിച്ചു.

എന്നാല്‍ പാര്‍ലിമെന്‍റ് മരവിപ്പിക്കണമെന്ന നിര്‍ദ്ദേശം രാജ്ഞി അംഗീകരിച്ചിരിക്കയാണ്.

കരാറില്ലാത്ത ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയുടെ മേല്‍ കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് ആംഗ്ലിക്കന്‍ മെത്രാന്മാര്‍ മുന്നറിയിപ്പു നല്കുന്നു.

കരാറില്ലാതെയായാലും കരാറോടുകൂടിയായാലും ഒക്ടോബര്‍ 31-ന് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന കടുംപിടുത്തത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

 

31 August 2019, 12:33