തിരയുക

കുട്ടികൾക്കായുള്ള ബൈബിളുമായി.... കുട്ടികൾക്കായുള്ള ബൈബിളുമായി.... 

കുട്ടികൾക്കായി തയ്യാറാക്കിയ ബൈബിളിന്‍റെ 40 ആം വാർഷികം ആഘോഷിച്ചു

ആവശ്യത്തിലായിരിക്കുന്ന സഭയ്ക്ക് സഹായമെത്തിക്കുന്ന സംഘടന (Aid to the Church in Need) (ACN) കുട്ടികൾക്കായി തയ്യാറാക്കിയ ബൈബിളിന്‍റെ 40 ആം വാർഷികം ആഗസ്റ്റ് 17ആം തിയതിയാണ് ആഘോഷിക്കപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവം കുട്ടികളോടു സംസാരിക്കുന്നു (God speaks to Children) എന്ന കുട്ടികളുടെ ബൈബിൾ ACN സ്ഥാപകനായ ഫാ.വേറെൻ ഫ്രീഡ് വാൻ സ്ട്രാറ്റെറെയുടെ മനസ്സിലുദിച്ച ഒരാശയമായിരുന്നു. 1979 ലാണ് ആദ്യമായി പുവെബ്ളായിൽ  ഇതവതരിപ്പിച്ചത്. കുട്ടികളുടെ ഈ ബൈബിൾ ഇന്ന് 189 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 5 ഭൂഖണ്ഡങ്ങളിലായി 51 മില്യൺ കോപ്പികൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 1979ൽ 40 വർഷങ്ങൾക്ക് മുമ്പ് അന്തർദേശിയ ബാലവർഷത്തിലാണ് ഫാ. വേറെൻ ഫ്രീഡ് വാൻ സ്ട്രാറ്റെറെ ഇതവതരിപ്പിച്ചത്. പ്രാദേശിക സഭകൾക്ക് പലപ്പോഴും അവിടത്തെ ഭാഷയിൽ കുട്ടികൾക്ക് ബൈബിൾ നല്‍കാൻ സാമ്പത്തിക ശ്രോതസ്സില്ല എന്നതും പല ദരിദ്രകുട്ടികൾക്കും അതു വാങ്ങാൻ പോലും കഴിയില്ല എന്ന തിരിച്ചറിവുമാണ് ഈ ബൈബിള്‍ സംരംഭത്തിന്‍റെ കാരണമായത്. 99 അദ്ധ്യായങ്ങളായി കുഞ്ഞുങ്ങൾക്കു ചേർന്ന ഭാഷയിലാണ് പഴയ നിയമവും, പുതിയ നിയമവും ഈ ഗ്രന്ഥത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2019, 15:30