തിരയുക

Vatican News
The Guide to promote a Culture of Encounter The Guide to promote a Culture of Encounter 

കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്താന്‍ ഒരു പഠനസഹായി

വാഷിങ്ടണ്‍ 22 ജൂലൈ 2019. അമേരിക്കയിലെ ദേശീയ മെത്രന്‍ സംഘത്തിന്‍റെ നവമായ പദ്ധതി .

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു സാകല്യസംസ്കൃതി !
സമൂഹത്തിന്‍റെ വിളുമ്പുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിത്യക്തരെയും കണ്ടെത്തുവാനും അവരെ സമൂഹത്തില്‍ ഉള്‍ക്കൊള്ളുവാനും പരിചരിക്കാനുമുള്ള ക്രിസ്തുവിന്‍റെ വിളി ഉള്‍ക്കൊള്ളുന്നതിന് വ്യക്തികളെ ഒരുക്കുന്നതിനാണ് ഈ പഠനസഹായി. ഈ പരിശീലന ഗ്രന്ഥം അല്ലെങ്കില്‍ പാഠ്യപദ്ധതി ഇംഗ്ലിഷ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പുറത്തുവന്നിട്ടുണ്ട്.  സ്പാനിഷ്, ഇംഗ്ലിഷ് - രണ്ടു ഭാഷാ സമൂഹങ്ങളെ ലക്ഷ്യമാക്കിയാണ് ഈ അജപാലന സേവനപദ്ധതി ഉടനെ ആരംഭിക്കുന്നത്. സുവിശേഷം ലോകത്തിന്‍റെ നാല് അതിര്‍ത്തികളോളവും എത്തിക്കാനുള്ള ക്രിസ്തുവിന്‍റെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗംകൂടിയാണ് ഈ ഇടവകസമൂഹങ്ങളിലൂടെ പ്രചരിക്കുന്ന “കൂട്ടായ്മയുടെ ഈ സാംസ്കാരിക പദ്ധതി.

ക്രിസ്തുവിന്‍റെ കൂട്ടായ്മ പ്രഘോഷിക്കാം
കൂട്ടായ്മയുടെ സംസ്കാരം Culture of Encounter വളര്‍ത്തുന്നതിനും, സുവിശേഷവത്ക്കരണത്തിനും സഹായകമാകുന്ന ഈ പദ്ധതി ഇടവകകളിലും, സഭാസംഘടനകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഇടവക സമിതികളിലും, സന്ന്യസ്തരുടെ സമൂഹങ്ങളിലും വിശ്വാസരൂപീകരണത്തിനും, ക്രിസ്തുവിന്‍റെ ശിഷ്യത്വത്തെ ആഴപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് ജൂലൈ 22-ന് പുറത്തുവിട്ട മെത്രാന്മാരുടെ പ്രസ്താവന വെളിപ്പെടുത്തി. നിരീക്ഷിക്കുവാനും, കണ്ടു വിലയിരുത്താനും, പ്രവര്‍ത്തിക്കാനും, ആഘോഷിക്കുവാനും, എവിടെയും പ്രേഷിതപ്രവൃത്തികളില്‍ വ്യാപൃതനാകുവാനും, സഹായകമാകുമെന്ന പ്രത്യാശയോടും കൂടിയാണ് അമേരിക്കയിലെ മെത്രാന്‍സംഘം ഈ അജപാലനശുശ്രൂഷാ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ ഈ ചെറുഗ്രന്ഥം ലഭ്യമാണ്  -  http://store-usccb.org/creating-a-culture-of-encounter-p/7-629.htm

 

24 July 2019, 17:51