തിരയുക

Vatican News
സമൂഹ മാധ്യമങ്ങൾ വഴി ആശയവിനിമയം... സമൂഹ മാധ്യമങ്ങൾ വഴി ആശയവിനിമയം...  

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ന്യൂയോർക്കില്‍ നിരോധനം

പ്രതികാരം ചെയ്യുവാന്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ നിരോധിക്കുവാന്‍ ന്യൂയോർക്കില്‍ പുതിയ നിയമം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വ്യക്തിയുടെ സമ്മതമില്ലാതെ ലൈംഗിക അല്ലെങ്കിൽ നഗ്നചിത്രങ്ങൾ വിതരണം ചെയ്യുകയും  പ്രതികാരത്തിനായി അശ്ലീലസാഹിത്യത്തെ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ കുറ്റവാളികളാണെന്ന് അനുശാസിക്കുന്ന ഒരു ബില്ലിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ജൂലൈ 23ന് ഒപ്പിട്ടു. ഈ നിയമം 60 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. പ്രതികാരത്തിനായി അശ്ലീല പ്രസിദ്ധീകരണം കുറ്റകരമാക്കുന്നതിലൂടെ, ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനും അവരെ നീതിയിലേക്കുള്ള പാതകാണിക്കാനും ഈ ക്രൂരമായ പ്രവൃത്തികള്‍ക്കിരയായവരെ പ്രാപ്തരാക്കുന്നുവെന്ന് ആൻഡ്രൂ ക്യൂമോ വ്യക്തമാക്കി. പ്രതികാരം ചെയ്യുക എന്ന നിയോഗത്തോടെ അശ്ലീലം പ്രചരിപ്പിക്കുന്നത് ഒരു തെറ്റായ നടപടിയായി ഈ നിയമനിർമ്മാണം വിശദീരിക്കുന്നുവെന്നും ഈ കുറ്റകൃത്യം ചെയ്യുന്നവര്‍ ഒരു വർഷം തടവ് അനുഭവിക്കണമെന്നും, ഇരകൾക്ക് അധിക സിവിൽ സഹായം തേടാമെന്നും, ഇരയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വെബ്ബിൽ നിന്ന് നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനും നിയമം അനുവദിക്കുന്നു. മറ്റൊരു വ്യക്തിയുടെ വൈകാരികമോ സാമ്പത്തികമോ ശാരീരികമോ ആയ ക്ഷേമത്തിന് ഹാനികരമാകുമെന്ന ഉദ്ദേശ്യത്തോടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നതും, ചിത്രം എടുത്തപ്പോൾ സ്വകാര്യമായി തുടരുമെന്ന ന്യായമായ പ്രതീക്ഷയെ ലംഘിക്കുന്നതും കുറ്റകൃത്യമാണെന്ന് ഈ നിയമം നിർവ്വചിക്കുന്നു. സൈബര്‍ നിയമവകാശത്തിന്‍റെ കണക്കനുസരിച്ച്, വാഷിംഗ്ടൺ ഡി.സി.യും, 46 സംസ്ഥാനങ്ങളും പ്രതികാര അശ്ലീലത്തെ കുറ്റകരമാക്കി. ന്യൂയോർക്ക് നിയമസഭാംഗങ്ങൾ കഴിഞ്ഞ വർഷം നിയമം പാസാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇത് സംസ്ഥാന നിയമ നിര്‍മ്മാണസഭയില്‍ പരാജയപ്പെട്ടു. ഫെബ്രുവരിയിൽ പാസാക്കുന്നതിനുമുമ്പ് ബില്ലിന്‍റെ ഉള്ളടക്കം പരിഷ്കരിക്കുകയും ചെയ്തു.നീതി പ്രോത്സാഹിപ്പിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പോരാടുക എന്നിവയാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് ന്യൂയോർക്കിന്‍റെ നാവികസേനയുടെ ഗവർണർ കാതി ഹോച്ചുൽ പ്രസ്താവിച്ചു.

26 July 2019, 15:07