തിരയുക

മനുഷ്യന്‍റെ കാല്പാദം ചന്ദ്രനില്‍ പതിഞ്ഞ ചരിത്ര മുഹൂര്‍ത്തം, നീല്‍  ആംസ്ട്രോംഗ്, 1969 ജൂലൈ 20 മനുഷ്യന്‍റെ കാല്പാദം ചന്ദ്രനില്‍ പതിഞ്ഞ ചരിത്ര മുഹൂര്‍ത്തം, നീല്‍ ആംസ്ട്രോംഗ്, 1969 ജൂലൈ 20 

"നരനു ചെറുതും നരകുലത്തിനു വലുതു"മായ ചുവടുവയ്പ്!

ചന്ദ്രന്‍, മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റതിന്‍റെ അമ്പതാം വര്‍ഷം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്‍റെ അമ്പതാം വാര്‍ഷികം ജൂലൈ 20-ന്.

1969 ജൂലൈ 20-നാണ് നീല്‍ ആംസ്ട്രോങും, ഏതാനും മിനിറ്റുകള്‍ക്കു ശേഷം, ബസ്സ് ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയത്.

“മനുഷ്യനെ സംബന്ധിച്ച് ചെറിയൊരു കാല്‍വയ്പ്പും നരകുലത്തിന് വലിയൊരു ചുവടുവയ്പ്പും” എന്നു വിശേഷിപ്പിക്കപ്പെട്ട ആ ചരിത്രമുഹൂര്‍ത്തത്തിന് ടെലവിഷനിലൂടെ സാക്ഷ്യം വഹിച്ച വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ അന്ന് ആംസ്ട്രോങിനും ആല്‍ഡ്രിനും ആശംസകള്‍ നേര്‍ന്നുകൊണ്ടു പറഞ്ഞു “നമ്മുടെ നിശകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചെറുവെളിച്ചമേകുന്ന ദീപമായ ചന്ദ്രനെ കീഴടക്കിയ നിങ്ങള്‍ക്ക് ആദരവും അഭിവാദ്യങ്ങളും ആശീര്‍വ്വാദവും. നമ്മുടെ സ്രഷ്ടാവും പിതാവുമായ ദൈവത്തിനുള്ള സ്തുതിയായ ആത്മാവിന്‍റെ സ്വനം നിങ്ങളുടെ സജീവസാന്നിധ്യത്താല്‍ ചന്ദ്രനിലും എത്തിക്കുക!     

അപ്പൊളൊ 11 ശൂന്യാകാശ പേടകത്തിലേറി ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയെത്തിയ ബഹിരാകാശ യാത്രികര്‍ കൊണ്ടുവന്ന “ശിലാശകലങ്ങളുടെ” ഒരു ഭാഗം വത്തിക്കാന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

“സൗഹൃദ ശിലകള്‍” എന്ന പേരിലറിയപ്പെടുന്ന ഈ കല്ലുകള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റായിരുന്ന റിച്ചാര്‍ഡ് നിക്സണ്‍ വത്തിക്കാന് സമ്മാനിച്ചതാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2019, 12:08