തിരയുക

നിറഞ്ഞു കവിഞൊഴുകുന്ന വെള്ളത്തില്‍ നിന്നും രക്ഷത്തേടി... നിറഞ്ഞു കവിഞൊഴുകുന്ന വെള്ളത്തില്‍ നിന്നും രക്ഷത്തേടി... 

ബീഹാറിൽ വെള്ളപ്പൊക്കം: 127 മരണം, ഭവനരഹിതരായി ആയിരങ്ങൾ

മൺസൂൺ മഴയിൽ നേപ്പാളിലെ നദികൾ നിറഞ്ഞു കരകവിഞ്ഞു ഗ്രാമങ്ങളിലേക്ക് ഒഴുകിയ വെള്ളപ്പൊക്കത്തിൽ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ ബീഹാറിൽ കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് യുക്കാ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

8 മില്യൺ ആളുകളെങ്കിലും ഭവനരഹിതരാവുകയും 127 പേർ മരണപ്പെട്ടതായി വാർത്തകൾ അറിയിക്കുന്നു. കത്തോലിക്കാ സഭാ സാമൂഹീക പ്രവർത്തകർ ഇവിടങ്ങളിൽ താൽക്കാലിക കിടപ്പാടങ്ങളും, കുടിവെള്ളവും മറ്റു സഹായങ്ങളുമെത്തിക്കാൻ   കഷ്ടപ്പെടുകയാണെന്നും  മുസാഫാർപുർ മെത്രാനായ കജേതൻ  ഫ്രാൻസിസ് ഒസ്‌താ അറിയിച്ചു.  വെള്ളപ്പൊക്കം നാശനഷ്ടം വിതച്ച 13ൽ 11ഭാഗവും  മുസാഫാർപുർ പ്രദേശത്താണ്. നേപ്പാളിലെ നദികളും അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞു ബിഹാറിലെ ആഴമില്ലാത്ത് നദികളിലേക്കെത്തിയതാണ് ചിന്തിക്കാൻ പോലും കഴിയാത്ത ഈ ദുരന്തത്തിന് കാരണമെന്നും, റോഡുകൾ നശിച്ചതുമൂലവും മറ്റും പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്കു  എത്തിച്ചേരാൻ പോലും കഴിയുന്നില്ലായെന്നും, അവിടെയുള്ളവർ ദിവസങ്ങളായി ഭക്ഷണമില്ലാതെയും, കേറിക്കിടക്കാനിടമില്ലാതെയും കഷ്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. നേപ്പാളിൽ നിന്നുത്ഭവിക്കുന്ന 6 നദികളാണ് ബിഹാറിലൂടെ കടന്നുപോകുന്നത്. നേപ്പാളിലെ കനത്ത മഴമൂലം നദികളും, അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞു. കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ദുരന്തത്തിന്‍റെ വ്യാപ്തിമനസ്സിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കയാണെന്ന് രൂപതയിലെ സാമൂഹ്യപ്രവർത്തനത്തിന്‍റെ ഡയറക്ടറായ ഫാ.പീറ്റർ ചാൾസ് യൂക്കാ ന്യൂസിനോടു പറഞ്ഞു.

30 July 2019, 13:33