തിരയുക

Vatican News
 ട്രിപ്പോളിയിലെ ബാഡർ സ്കൂളിൽ നാടുകടത്തപ്പെട്ട ഒരു ലിബിയൻ  കുട്ടി ട്രിപ്പോളിയിലെ ബാഡർ സ്കൂളിൽ നാടുകടത്തപ്പെട്ട ഒരു ലിബിയൻ കുട്ടി  

അസുഖം ബാധിച്ച 10 ലിബിയക്കാരായ കുട്ടികളെ ചികിൽസിക്കാൻ സഹായം

തെരെ ഡെസ് ഹോംമേസ് എന്ന സംഘടനയും ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയവും വികസന സഹകരണ ഏജൻസിയും ചേർന്നാണ് ഈ സംരംഭം ഏറ്റെടുക്കുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലിബിയയുടെ അധികാരികൾ ഏറ്റം ആഗ്രഹിച്ചിരുന്ന മനുഷ്യത്വപരമായ ഈ സംരംഭത്തിന് ഇറ്റലിയിലെ ഇവാഞ്ചെലിക്കല്‍ സഭാ ഫെഡറേഷനും സഹകരണം വാഗ്ദാനം ചെതിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ ഹൃദയസംബന്ധമായ അസുഖം ബാധിച്ച ഒന്നോ രണ്ടോ കുട്ടികളെ ജനോവയിലുള്ള ഗാസ്‌ലിനി ആശുപത്രിയിലേക്ക് സ്വീകരിച്ച് ശസ്ത്രക്രിയയ്ക്കു വിധേയരാകും. ഇവാഞ്ചെലിക്കല്‍ സഭയുടെ ഈ അന്തർദേശീയ ആശുപത്രി കുട്ടികളുടെ കൂടെ വരുന്ന ബന്ധുക്കൾക്കും താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ലിബിയാ അതികഠിനമായ രാഷ്ട്രീയ അസ്ഥിരതയാണ് അനുഭവിക്കുന്നതെന്നും പാവപ്പെട്ട ജനങ്ങളുടെയിടയിലുള്ള ഗുരുതരമായ രോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സയ്ക്കുള്ള മാർഗ്ഗങ്ങളില്ലെന്നും ഇതിനാലാണ് ട്രിപ്പോളിയിലെ ഇറ്റാലിയൻ എംബസ്സിയുടെ സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ ആരോഗ്യസഹായം നൽകാൻ തങ്ങൾ ശ്രമിക്കുന്നതെന്നും ട്രിപ്പോളിയിലെ കുട്ടികളുടെ ആശുപത്രിയുമായും സീൻടാൻ എന്ന സ്ഥലത്തെ ആശുപത്രിയുമായും സഹകരിച്ച് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നെന്നും തെരെ ഡെസ് ഹോംമേസ് എന്ന സംഘടനയുടെ ലിബിയയിലെ സംരംഭങ്ങളുടെ മാനേജർ ബ്രൂണോ നേരി വിശദീകരിച്ചു.  ഈ ആഴ്ചകളിൽ തങ്ങൾക്കു കിട്ടിയ അപേക്ഷകൾ പരിശോധിക്കുകയാണെന്നും ഗുരുതരമായ രോഗങ്ങൾക്കടിമകളായ 2 നും 14 നും വയസ്സിനു മദ്ധ്യേയുള്ള 10 കുട്ടികളുടെ കാര്യമാണ് ആദ്യം പരിഗണിക്കുന്നതെന്നും ഇവാഞ്ചെലിക്കല്‍ സഭയുടെ പദ്ധതിയുടെ തലവനും ഡോക്ടറുമായ ലുച്ചാനോ ഗ്രീസോ അറിയിച്ചു. തെരെ ഡെസ് ഹോംമേസ് എന്ന സംഘടന കുട്ടികളുടെ സംരക്ഷണത്തിനായി 1960 മുതൽ ലോകം മുഴുവനും പ്രവർത്തിക്കുന്നു. 67 രാജ്യങ്ങളിൽ ഇവർ ഏതാണ്ട് 816 ഓളം സംരംഭങ്ങൾ കുട്ടികൾക്കായി ഏറ്റെടുത്തിട്ടുണ്ട്.

21 July 2019, 10:03