തിരയുക

FRANCE-FIRE-NOTRE DAME - smoke bellowing as the flames brought down the roof FRANCE-FIRE-NOTRE DAME - smoke bellowing as the flames brought down the roof 

നോട്ടര്‍ ഡാം : പുനരുദ്ധാരണത്തില്‍ സ്ഥാപനലക്ഷ്യങ്ങള്‍ മാനിക്കണം

പുനരുദ്ധാരണത്തില്‍ അടിസ്ഥാന ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തരുതെന്ന് വത്തിക്കാന്‍റെ അഭ്യര്‍ത്ഥന :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സാംസ്കാരിക പൈതൃകത്തിന്‍റെ പുനരുദ്ധാരണം

നോട്ടര്‍ ഡാം ദേവാലയത്തിന്‍റെ സ്ഥാപന ലക്ഷ്യങ്ങള്‍ മാനിച്ചുവേണം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന്, യുഎന്നിന്‍റെ സാംസ്കാരിക വിഭാഗം – യുനേസ്ക്കോയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍ചേസ്ക്കോ ഫോളോ അഭിപ്രായപ്പെട്ടു. അസര്‍ബൈജാനിലെ ബാക്കുവിലുള്ള യുഎന്‍-സാംസ്കാരിക കാര്യാലയത്തില്‍ ജൂലൈ 4-നു നോട്ടര്‍ ഡാം ദേവാലയ പുനരുദ്ധാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു ചേര്‍ന്ന സാംസ്കാരിക പൈതൃക കമ്മിറ്റിയുടെ 43-Ɔമത് സമ്മേളനത്തിലാണ് ഫ്രാന്‍സിലെ ചരിത്രപുരാതനമായ ദേവാലയത്തിനുവേണ്ടി വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ സഭയുടെ നിലപാടു വ്യക്തമാക്കിയത്.

തലമുറകളുടെ ആരാധനാലയം
തലമുറകളുടെ വിശ്വാസത്തിന്‍റെയും ദൈവാരാധനയുടെയും കേന്ദ്രവും ആലയവുമാണ് പാരീസ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഏപ്രില്‍ 12-ന് കന്യകാനാഥയുടെ നാമത്തിലുള്ള അഗ്നിക്കിരയായ നോട്ടര്‍ ഡാം ഭദ്രാസന ദേവാലയം. യുഎന്‍ സാംസ്കാരിക പൈതൃക കേന്ദ്രമായി 1991-മുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സംരക്ഷിത സ്ഥാപനമാണെന്നങ്കിലും, പുനര്‍നിര്‍മ്മിതയുടെ ഓരോ ഘട്ടത്തിലും അവിടെ വിശ്വാസികളും അവിശ്വാസികളും, മാനവകുലം മൊത്തമായും എന്നാളും അനുഭവിച്ചിട്ടുള്ള ആത്മീയതയുടെയും ആരാധനയുടെയും അഭൗമശോഭയോടെ പ്രതീകമായി നോട്ടര്‍ ഡാമം ദേവാലയം പുനിര്‍മ്മിതി നടത്തേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഫോളോ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

മനുഷ്യനിലെ ദൈവികഭാവം സ്ഫുരിക്കുന്നിടം
മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയും അതിനാല്‍ ദൈവിക സ്വഭാവത്തില്‍ അഭിഷിക്തനുമാണെന്ന് അനുസ്മരിപ്പിക്കുന്നതാണ് നോട്ടര്‍ ഡാം ദേവാലയം. മനുഷ്യനിലെ ദൈവിക സാന്നിദ്ധ്യവും അവന്‍റെ അത്യുല്‍കൃഷ്ട ഭാവവും വെളിപ്പെടുത്തുന്ന ഇടമാണ് ദേവാലയം, അതിനാല്‍ അതിന്‍റെ പുനര്‍നിര്‍മ്മിതിയില്‍ അതിന്‍റെ അടിസ്ഥാന രൂപവും ഭാവവും, ലക്ഷ്യങ്ങളും സംരക്ഷപ്പെടേണ്ടതാണെന്ന് തീപിടുത്തത്തെ തുടര്‍ന്ന് പാരീസ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് മിഷേല്‍ ഔപതീത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച ആശ്വാസക്കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ആര്‍ച്ചുബിഷപ്പ് ഫോളോ തന്‍റെ പ്രഭാഷണത്തില്‍ ഉദ്ധരിച്ചു.

ലക്ഷ്യങ്ങളില്‍ വന്നേക്കാവുന്ന മാറ്റം
ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മിതിയില്‍ ഹരിതഭൂമിയുടെ പ്രയോക്താക്കളാകാനുള്ള സംവിധാനങ്ങള്‍ അകത്തും പുറത്തും വേണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉന്നതതലത്തില്‍ പൊന്തിവരുന്നത്, ദേവാലയം ദൈവമനുഷ്യബന്ധത്തിന്‍റെ ആത്മീയവേദിയും, അവിടെ ആരാധക്രമവും പ്രാര്‍ത്ഥനയും, ആത്മീയ സംഗമങ്ങളും നടക്കേണ്ട പുണ്യസ്ഥാനമാണെന്ന നിര്‍മ്മതാക്കളുടെ അടിസ്ഥാനലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിച്ചുപോകാന്‍ ഇടയാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഫോളോ തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി. അതിനാല്‍ നോട്ടര്‍ ഡാമിന്‍റെ സ്ഥാപന ലക്ഷ്യവും രൂപഭാവങ്ങളും വാസ്തുഘടകങ്ങളും യാതൊരു വ്യത്യാസവുമില്ലാതെ പരിരക്ഷിക്കുകയും പുനരുദ്ധരിക്കുകയും വേണമെന്നും അത് പൂര്‍ണ്ണമായി ആരാധനയ്ക്കായി ഉപയോഗിക്കപ്പെടണമെന്നും ആര്‍ച്ചുബിഷപ്പ് ഫോളി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

അഗ്നിക്കിരയായ ചരിത്രസ്മാരകം
1345-ല്‍ പണിതീര്‍ത്തതും ഫ്രഞ്ച് ഗോതിക് വാസ്തുഭംഗിയും കലാമൂല്യങ്ങളുമുള്ള ബൃഹത്തും അതിമനോഹരവുമായ നോട്ടര്‍ഡാം ഫ്രാന്‍സിലെ പാരീസ് അതിരൂപതയുടെ ഭദ്രാസന ദേവാലയമാണ്. അറ്റകുറ്റപണികള്‍ നടക്കവെ 2019 ഏപ്രില്‍ 12-ന് ആകസ്മീകമായുണ്ടായ തീപിടുത്തമാണ് ദേവാലയത്തിന്‍റെ നല്ലൊരുഭാഗവും ആഗ്നിക്കിരയാകാന്‍ കാരണമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2019, 09:10