തിരയുക

 കോടതി ചുറ്റികയും നീതിയുടെ തുലാസും കോടതി ചുറ്റികയും നീതിയുടെ തുലാസും 

80 രൂപാ കടം വീട്ടാത്തതിന്‍റെ പേരില്‍ പതിനൊന്ന് വയസ്സുകാരന്‍ വധിക്കപ്പെട്ടു

11 വയസ്സുകാരനായ ക്രിസ്തീയ ബാലനെ പാക്കിസ്ഥാനിലെ ഫൈസലാബാദിൽ കടം വീട്ടാത്തതിന്‍റെ പേരിൽ മുസ്ലിം തൊഴിൽ ദാതാവ് തല്ലിക്കൊന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഏതാണ്ട് 80 രൂപ മാത്രം വരുന്ന കടം വീട്ടാത്തതിന്‍റെ പേരിലാണ് ഈ കൊലപാതകം. ബാദൽ മസി എന്ന പതിനൊന്ന്കാരൻ ഇഫ്‌റാൻ കലു എന്ന മുതലാളിയുടെ സ്ഥലത്തുള്ള പറമ്പിൽ  പാഴ്‌വസ്തുക്കൾ  ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന "തൊഴിലാളി " ആയിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ അവിടെ ഒരു അടിമയായിട്ടാണ്  കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. ബാദൽ മസിയുടെ ദിവസ വരുമാനം ഏതാണ്ട് 100 രൂപ മാത്രമായിരുന്നെന്ന് ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ ആവശ്യങ്ങൾക്കായി തന്‍റെ മുതലാളിയോടു 180 രൂപാ കടം ചോദിച്ചു വാങ്ങിയിരുന്നു. ഉടൻ തന്നെ തിരികെ വേണമെന്നാവശ്യപ്പെട്ട മുതലാളിക്ക് കൊടുക്കാൻ വീട്ടിൽ അമ്മയിൽ നിന്ന് കടം വാങ്ങിതിരിച്ചെത്തിയ ബാദലിനോടു  ഇനി ജോലിക്കു വരണ്ട എന്ന മുതലാളിയുടെ വാക്കിനു ധിക്കാരത്തിൽ മറുപടിപറഞ്ഞുവെന്ന് ആരോപിച്ചാണ് ബാദൽ മസി മരിക്കുന്നത് വരെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകി ഒളിവിലാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2019, 15:26