തിരയുക

ഗർഭഛിദ്രത്തിന് വിധേയമാക്കപ്പെടുന്ന ഗര്‍ഭസ്ഥശിശുവിനെ സൂചിപ്പിക്കുന്ന ചിത്രം ഗർഭഛിദ്രത്തിന് വിധേയമാക്കപ്പെടുന്ന ഗര്‍ഭസ്ഥശിശുവിനെ സൂചിപ്പിക്കുന്ന ചിത്രം 

ഗർഭഛിദ്രത്തിന് നിർബന്ധിച്ച് ഇംഗ്ലണ്ടിലെ പ്രാദേശീക കോടതി

22 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ ഇംഗ്ലണ്ടിലെ പ്രാദേശീക കോടതി ഒരു സ്ത്രീയോടു ആജ്ഞാപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

20 വയസ്സു പ്രായമുള്ള മാനസീക പക്വതയില്ലാത്ത അമ്മയ്ക്ക് കുട്ടിയെ വളർത്തണമെന്നും അവളെ സഹായിക്കാൻ അവളുടെ കുടുംബവും അവളെ സഹായിക്കുന്ന സാമൂഹ്യപ്രവർത്തകരും അഭിഭാഷകവൃന്ദവും സന്നദ്ധരായിരുന്നിട്ടും അമ്മയുടേയും കുടുംബത്തിന്‍റെയും ആഗ്രഹത്തിനെതിരെ ഒരു ജഡ്ജി "നല്ല താല്‍പര്യം" (Best interest ) പ്രകാരം ഗർഭഛിദ്രത്തിന് കല്പിക്കുന്നത് അമ്മയുടേയും, കുടുംബത്തിന്‍റെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെയും അവകാശലംഘനമാണ് എന്ന് വെസ്റ്റ് മിൻസ്റ്റർ സഹായമെത്രാനായ മോൺ. ജോൺ ഷെറിംഗ്ടൺ, ഇംഗ്ലണ്ടിലേയും ഗാല്ലസ്സിലേയും മെത്രാൻ സമിതിയുടെ വെബ്സൈറ്റിലൂടെ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. ഓരോ ഗർഭഛിദ്രവും ഒരു ദുരന്തമാണെന്നും എന്നാൽ ഈ കാര്യത്തിൽ അത് അതീവ ഗുരുതരമാണെന്നും മോൺ. ഷെറിംഗ്ടൺ കൂട്ടി ചേർത്തു. നമ്മുടേതു പോലുള്ള ഒരു സ്വതന്ത്ര സമൂഹത്തിൽ ഈ "നല്ല താല്പര്യം" ഗുരുതരമായ ചോദ്യങ്ങളുണർത്തുന്നു എന്നും രോഗിക്ക് തീരുമാനിക്കാനുള്ള മാനസീക പക്വതയില്ലാത്ത അവസരത്തിൽ അവളുടെ ആഗ്രഹത്തിനെതിരായുള്ള  കോടതിയുടെ ഈ തീരുമാനം ദു:ഖകരും പരിതാപകരവുമാണെന്നും അറിയിച്ച മോൺ. ഷെറിംഗ്ടൺ ആ കുടുംബത്തെ മുഴുവൻ പ്രാർത്ഥനയിൽ സ്മരിക്കാനും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2019, 15:58