തിരയുക

Vatican News
Fr. Thadeus Aravindat, Poet & composer Fr. Thadeus Aravindat, Poet & composer 

പെന്തക്കൂസ്ത മഹോത്സവത്തിനു തദേവൂസച്ചന്‍റെ ഒരു നല്ലഗാനം

ആലാപനം : കെ. ജി. മര്‍ക്കോസും രാധികാ തിലകും. രചനയും സംഗീതവും ഫാദര്‍ തദേവൂസ് അരവിന്ദത്ത്.
ഗാനം : പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ!

നന്ദിയോടെ....!
അമേരിക്കയില്‍ അജപാലനശുശ്രൂഷചെയ്യുന്ന തദേവൂസച്ചനെ സ്നേഹത്തോടെ ഓര്‍ക്കുന്നു. ഇനിയും നല്ല ആത്മീയഗീതങ്ങള്‍ അച്ചന്‍റെ മനസ്സില്‍ ദൈവാരൂപി ഉണര്‍ത്തട്ടെ! ഇതു പറയുമ്പോള്‍..., ദൈവാരൂപിയേ... സ്നേഹജ്വാലയായ് സ്വര്‍ഗ്ഗത്തില്‍നിന്നും നീ വരൂ... എന്ന ലളിതസുന്ദരമായ ഗാനവും  അച്ചന്‍റേതാണെന്ന് ഇവിടെ അനുസ്മരിക്കുന്നു.  ഈ  നല്ല ഗാനങ്ങള്‍ക്കു പ്രാര്‍ത്ഥനയോടെ തദേവൂസച്ചന് നന്ദിപറയുന്നു.

പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ!
പല്ലവി
പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
സെഹിയോന്‍ ശാലയിലെ അനുഭവം പകരണമേ (2)

അനുപല്ലവി
അഭിഷേകത്തിനൊരുങ്ങി വരുന്നവരില്‍
വരദാനങ്ങള്‍ വാരിവിതയ്ക്കണമേ.
- പരിശുദ്ധാത്മാവേ...

ചരണം ഒന്ന്
ക്ഷമിച്ചിടുമ്പോള്‍ എന്നിലൂടാത്മാവൊഴുകുന്നു
സ്നേഹിക്കുമ്പോള്‍ എന്‍മനം ദേവാലയമാകും (2)
സഹിച്ചിടുമ്പോള്‍ അനുദിനം വളരും ഞാനങ്ങില്‍
വഴിയില്‍ തളരും നേരമെന്നെ താങ്ങിടുന്നവനേ!
- പരിശുദ്ധാത്മാവേ...

ചരണം രണ്ട്
വിശ്വാസത്തിന്‍ വരമെന്നിലേകാന്‍ നീ അണയൂ
നൈരാശ്യത്തിന്‍ ഇരുള്‍നീങ്ങി ഉണരാന്‍ കൃപയേകൂ (2)
പ്രത്യാശിക്കാന്‍ അരുളൂ വചനങ്ങള്‍ കനിവോടെ
വെളിവിന്‍ കതിരാല്‍ നന്മതന്‍വഴി നീ തെളിയ്ക്കണമേ!
- പരിശുദ്ധാത്മാവേ...

 

07 June 2019, 13:20