തിരയുക

Vatican News
ഫാദര്‍ മിക്കാല്‍ ലോസ്  ആശുപത്രിയില്‍ വച്ച്  വൈദീകനായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം. ഫാദര്‍ മിക്കാല്‍ ലോസ് ആശുപത്രിയില്‍ വച്ച് വൈദീകനായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം. 

ഫാദര്‍ മിക്കാല്‍ ലോസ് അന്തരിച്ചു

ലോകം മുഴുവനും ഒന്നിപ്പിപ്പിച്ച്,വിശ്വാസ സാക്ഷ്യത്തിനുടമയായിരുന്ന ഫാ.മിക്കാല്‍ ലോസ് ജൂൺ 17നു രാവിലെ 11.53ന്, 31ആം വയസ്സിൽ സ്വര്‍ഗ്ഗപിതാവിന്‍റെ ഭവനത്തിലേക്ക് യാത്രയായി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് 

വർഷങ്ങളായി കാൻസർ ബാധിതനായിരുന്ന ഫാദര്‍ മിക്കാല്‍ ലോസിന്‌ കഴിഞ്ഞ മെയ്, 22ന് ഫ്രാൻസിസ് പാപ്പായിൽ നിന്ന് ഡിവൈൻ പ്രൊവിഡൻസ് സഭയിൽ  നിത്യവ്രതം ചെയ്യാനുള്ള  അനുവാദം ലഭിക്കുകയും അടുത്തദിവസം പോളണ്ടിലെ വാഴ്‌സോ സൈനീക ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ തന്നെ വച്ച് ഡീക്കനായും, വൈദീകനായി അഭിഷിക്തനാകുകയും ചെയ്തിരുന്നു."ക്രിസ്തുവുമായി കൂടുതൽ ഒന്നിക്കാൻ" വേണ്ടി ദിവ്യപൂജയർപ്പിക്കാൻ പ്രകടിപ്പിച്ച ഫാ.ലോസിന്‍റെ തീവ്രമായ ആഗ്രഹവും, അതിനായി എടുത്ത തീരുമാനവും വിശ്വാസത്തിന്‍റെ സാക്ഷ്യമായി ഫാ.  മിക്കാല്‍ ലോസിന്‍റെ കഥ അറിഞ്ഞ ലോകം മുഴുവനും പ്രാർത്ഥനയിൽ ഒന്നിപ്പിച്ചിരുന്നു. ഈ വാർത്ത, ഉടൻ വരുമെന്നറിയാമായിരുന്നുവെങ്കിലും, തങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഡയറക്ടർ ജനറലായ ഫാ.തർച്ചീസിയോ വൈയേറാ അറിയിച്ചു. മരണമല്ല ഫാ.മിക്കാലിന്‍റെ ജീവിതമെടുത്തതെന്നും, ക്രിസ്തുവിനോടും, ദരിദ്രരോടുമുള്ള സ്നേഹത്തെ പ്രതി ഫാ.മിക്കാല്‍ ലോസ് ജീവൻ നല്കുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ ജീവിതവും, സാക്ഷ്യവും ഒരുപാട് അവർക്കു പാഠങ്ങൾ നൽകിയെന്നും അത് നിലയ്ക്കാതിരിക്കാൻ പരിശ്രമിക്കുമെന്നും വ്യക്തമാക്കിയ ഫാ.തർച്ചീസിയോ, ഇത്ര സജീവമായ ഒരു വിശ്വാസവും സ്നേഹവും ഫാ. മിക്കാല്‍ ലോസിലൂടെ തന്നതിന് ദൈവത്തിനു നന്ദിയർപ്പിക്കുകയും ചെയ്തു.

 

18 June 2019, 12:39