തിരയുക

Vatican News
രക്ത ദാതാക്കളായ സുമനസ്സുകളുടെ ഒരു ചിത്രം, കെനിയയില്‍ നിന്ന് രക്ത ദാതാക്കളായ സുമനസ്സുകളുടെ ഒരു ചിത്രം, കെനിയയില്‍ നിന്ന്  (AFP or licensors)

രക്തദാതാ ദിനാചരണം!

രക്തദാനത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍.......

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനുവര്‍ഷം ജൂണ്‍ 14-ന് രക്തദായകരുടെ ദിനം ആചരിക്കപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ-WHO-യുടെ ആഭിമുഖ്യത്തിലാണ് ഈ ആചരണം.

രക്തവും രക്തോല്പന്നങ്ങളും സുരക്ഷിതമായി ദാനം ചെയ്യേണ്ടതിനെക്കുറിച്ച് അവബോധം വളര്‍ത്തുകയും ജീവന്‍ രക്ഷിക്കുന്നതിനായി രക്തം ദാനം ചെയ്യുന്നവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

രക്തവും രക്തോല്പന്നങ്ങളും ദാനം ചെയ്യുന്ന സുമനസ്സുകള്‍ അനുവര്‍ഷം  ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് ദശലക്ഷക്കണക്കിനു ആളുകളെയാണ്.

രക്തദാതാക്കളുടെ ആഗോളതലത്തിലുള്ള ദിനാചരണത്തിന്‍റെ ഇക്കൊല്ലത്തെ വേദി ആഫ്രിക്കന്‍ നാടായ റുവാണ്ടയുടെ തലസ്ഥാനനഗരിയായ കിഗലി ആയിരുന്നു. 

 

15 June 2019, 07:42