തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media )

വെനിസ്വേലൻ കുട്ടികൾ മനുഷ്യസഹായം ആവശ്യപ്പെടുന്നു

മൂന്നു ലക്ഷത്തോളം വരുന്ന വെനിസ്വേലൻ കുട്ടികൾക്ക് മനുഷ്യസഹായം ആവശ്യമാണെന്ന് യൂണിസെഫ്

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

വെനിസ്വേലയില്‍ മൂന്നര ദശലക്ഷത്തിനും മുകളിൽ വരുന്ന ജനങ്ങൾ അവരുടെ സ്വദേശം വിട്ട് ബ്രസീല്‍, കൊളംബിയാ, എക്ക്വാദോർ, പെറു, മറ്റും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടിയേറി താമസിക്കുന്നുവെന്നു വെളിപ്പെടുത്തിയ യൂണിസെഫ്, മൂന്നു ലക്ഷത്തിനും കൂടുതൽ വരുന്ന കുട്ടികൾ കുടിയേറ്റക്കാരായി കൊളംബിയയിൽ കഴിയുന്നുവെന്നും, അവരുടെ ആരോഗ്യവും, വിദ്യാഭ്യാസവും, സംരക്ഷണവും അപകടത്തിലാണെന്നും യൂണിസെഫ് വ്യക്തമാക്കി. വെനിസ്വേലയില്‍ നിലവിലുള്ള  സാമ്പത്തികവും, രാഷ്ട്രീയപരവുമായ അന്തരീക്ഷം 3.7 ദശലക്ഷത്തോളം വരുന്ന ജനങ്ങളെ അവരുടെ ഭവനം വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് മാറി താമസിക്കാൻ നിർബന്ധിക്കുന്നുവെന്നും യൂണിസെഫ് വ്യക്തമാക്കി.

30,000 ത്തിലധികം കുട്ടികളെ കുത്തിവയ്ക്കാൻ സഹായിക്കുക, 13,000 കുട്ടികൾക്കായി സ്കൂളുകളിൽ വെള്ളവും ശുചീകരണവും ശുചിത്വവും നൽകുക, 40,000 കുട്ടികൾക്ക് ഔപചാരികവും, അനൗപചാരികവുമായ പഠന അവസരങ്ങൾ നൽകുക, അക്രമം, ദുരുപയോഗം, ചൂഷണം എന്നിവ തടയുന്നതിനും ലിംഗാധിഷ്ഠിതമായ അക്രമം തടയുക, കുട്ടികളെ  പട്ടാളത്തില്‍ ചേര്‍ക്കുന്നതിനെ നിറുത്തുക, പോഷകാഹാരക്കുറവ്, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചീകരണം എന്നിവയെ പരിഹരിക്കുകഎന്നതാണ് ഈ വർഷം യൂണിസെഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് വാര്‍ത്താ വിനിമയ ഡയറക്ക്ടര്‍ പാലോമ എസ്‌കുതെറോ വെളിപ്പെടുത്തി. കുടുംബംങ്ങളുടെ ശുചിത്വം, സംരക്ഷണം എന്നീ ആവശ്യങ്ങൾക്കായി 29 മില്ല്യൺ ഡോളർ ആവശ്യമാണ്. യൂണിസെഫിന് ഇതുവരെ 5.7 മില്യൻ ഡോളർ മാത്രമാണ് ലഭിച്ചിരിക്കുന്നത്.  

 

29 April 2019, 15:59