തിരയുക

Vatican News
നമ്മു‌ടെ ഗ്രഹം നമ്മു‌ടെ ഗ്രഹം  

ഭൂമിയുടെ സംരക്ഷണത്തിനായി ഉപവാസ ദിനം!

ഇക്കൊല്ലം നവമ്പര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ഉപവാസ ദിനങ്ങള്‍, നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭൂമിയെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപവാസമനുഷ്ഠിക്കാന്‍ ഫ്രാന്‍സിലെ മത-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകരും ബുദ്ധിജീവികളും തീരുമാനിച്ചിരിക്കുന്നു.

നവമ്പര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ (30/11-02/12/2018) ആണ് ഉപവാസ ദിനങ്ങള്‍.

കാലാവസ്ഥയെ അധികരിച്ചുള്ള കോപ് 24 (COP 24) ഉച്ചകോടി  പോളണ്ടിലെ കറ്റോവിച്ചില്‍ ഡിസംബര്‍ 4 മുതല്‍ 14 വരെ നടക്കാന്‍ പോകുന്നതിനോ‌ടനുബന്ധിച്ചാണ് ഈ ഒരു ഉപവാസ പരിപാടി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

കറ്റോവിച്ച് ഉച്ചകോടിയിലേക്ക് ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ശ്രദ്ധ ക്ഷണിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് ഉപവാസമനുഷ്ഠിക്കാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള അഭ്യര്‍ത്ഥനയില്‍ കാണുന്നു.

ലോകത്തില്‍ നാം ജീവിക്കുന്ന ശൈലിയേക്കുറിച്ചു ചിന്തിക്കുന്നതിനും നമ്മുടെ ജീവിതശൈലിയില്‍ സമൂര്‍ത്തം മാറ്റം വരുത്തുണമെന്ന് തീരുമാനിക്കുന്നതിനും അനുവദിക്കുന്ന വ്യത്യസ്തമായ ഒരു സമയമായിരിക്കും ഈ ഉപവാസം എന്നും ഈ അഭ്യര്‍ത്ഥനയില്‍ ഒപ്പുവച്ചിട്ടുള്ള മത-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകരും ബുദ്ധിജീവികളും പറയുന്നു.

19 November 2018, 08:41