തിരയുക

Vatican News
പോഷണവൈകല്യമനുഭവിക്കുന്ന കുരുന്നുകളുമായി അമ്മമാര്‍-ദക്ഷിണ സുഡാനില്‍ നിന്നുള്ള ഒരു ദൃശ്യം പോഷണവൈകല്യമനുഭവിക്കുന്ന കുരുന്നുകളുമായി അമ്മമാര്‍-ദക്ഷിണ സുഡാനില്‍ നിന്നുള്ള ഒരു ദൃശ്യം  (Albert Gonzalez Farran - AFP)

പട്ടിണി നിര്‍മ്മാര്‍ജ്ജനം നീതിയുടെ വിളി

ലോകത്തില്‍ സങ്കേതികതലത്തില്‍ ഏറെ പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആഹാരത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ ദശലക്ഷക്കണക്കിന്- ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗര്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പട്ടിണി നിര്‍മ്മാര്‍ജ്ജനം കേവലം വികാരത്തിലൊ അവ്യക്ത സമഷ്ടി സ്നേഹത്തിലൊ അധിഷ്ഠിതമല്ല, പ്രത്യുത, നീതിയുടെ വിളിയാണെന്ന് വത്തിക്കാന്‍റെ  വിദേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗര്‍.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക് പട്ടണത്തില്‍, ഫോര്‍ഡാം   സര്‍വ്വകലാശാലയില്‍, അന്താരാഷ്ട്ര രാഷ്ട്രീയസാമ്പത്തിക വികസന പരിപാടിയും ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തേഫിച്ചെ ഫൗണ്ടേഷനും അടുത്തയിടെ സംയുക്തമായി സംഘടിപ്പിച്ച ഒരു സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടിണി നിവാരണത്തിന് അന്താരാഷ്ട്രതലത്തില്‍ പരസ്പര ഉത്തരവാദിത്വവും ഐക്യദാര്‍ഢ്യവും കൂട്ടായ്മയും പേറുന്ന ഒരു ബന്ധം പക്വത പ്രാപിക്കേണ്ടതിന് വിശാലവും ആത്മാര്‍ത്ഥവുമായ സംഭാഷണം ബന്ധപ്പെട്ട സകലരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതിന്‍റെ ആവശ്യകതയും ആര്‍ച്ചുബിഷപ്പ് ഗാല്ലഗെര്‍ ചൂണ്ടിക്കാട്ടി.

സങ്കേതികതലത്തിലേറെ പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആഹാരത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍  ദശലക്ഷക്കണക്കിനാണെന്ന് അദ്ദേഹം പറയുന്നു.

02 October 2018, 08:29