തിരയുക

Vatican News
ഒരു പ്രളയത്തിന്‍റെ നടുങ്ങലോടെ ഒരു പ്രളയത്തിന്‍റെ നടുങ്ങലോടെ  (AFP or licensors)

കേരളമക്കള്‍ക്ക് പ്രാര്‍ത്ഥനയോടെ ഐക്യദാര്‍ഢ്യം നേരുന്നു!

കേഴുന്ന കേരളമക്കള്‍ക്ക് വത്തിക്കാന്‍റെ മലയാളവാര്‍ത്താ വിഭാഗം പ്രാര്‍ത്ഥനയോടെ ഐക്യദാര്‍ഢ്യം നേരുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇനിയും നീളുന്ന പേമാരി ശമിപ്പിച്ച് മലയാളക്കരയെ സുരക്ഷയിലേയ്ക്ക് നയിക്കണേയെന്നും, എത്രയും വേഗം ജനജീവിതം പ്രശാന്തമാകാന്‍ ഇടയാക്കണേയെന്നും കഷ്ടപ്പെടുന്നവരോട് കൈകോര്‍ത്ത് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു!

പെയ്തിറ്ങ്ങുന്ന മഴയിലും വെള്ളപ്പൊക്കത്തിലും റോഡ്-റെയില്‍-വ്യോമ ഗതാഗതങ്ങള്‍ നിലച്ച് മലയാളക്കര ഒറ്റപ്പെട്ട അവസ്ഥയാണല്ലോ. നദികള്‍ കരകവിഞ്ഞൊഴുകുന്നു. ഉരുള്‍പ്പൊട്ടും മണ്ണൊലിപ്പും നാശന്ഷടം വിതയക്കുന്നു. മരണനിരക്ക് എഴുപതിലധികം നില്ക്കേ, ഭവനരഹിതര്‍ ആയിരങ്ങളാണ്. കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്ലേശങ്ങളും ജനങ്ങള്‍ ഏറെ നേരിടുന്നുണ്ട്.   കൈകോര്‍ക്കാം, പ്രാര്‍ത്ഥിക്കാം, ഒരുമയോടെ നാടിന്‍റെ പ്രതിസന്ധിയെ നേരിടാം!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായധനം നല്കാം. സംഭാവനകള്‍ പൂര്‍ണ്ണമായും ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതാണ്:

അക്കൗണ്ട് നമ്പര്‍ 67319948232,
എസ്ബിഐ, സിറ്റി ബ്രാഞ്ച്,
തിരുവനന്തപുരം 695001.
Ifs code : SIBN 0070028.

ചെക്ക്, ഡ്രാഫ്റ്റ് സംഭാവനകള്‍ അയക്കേണ്ട വിലാസം:

പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം) ട്രഷറര്‍,
മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി,
സെക്രട്ടറിയേറ്റ്, തിരുവനന്തപുരം 695001.

16 August 2018, 17:58