തിരയുക

Vatican News
ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായ റൊഹീഗ്യന്‍ കുട്ടികള്‍ ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായ റൊഹീഗ്യന്‍ കുട്ടികള്‍  (AFP or licensors)

റൊഹീങ്ക്യന്‍ കുട്ടികള്‍-യൂണിസെഫിന് ആശങ്ക

റൊഹിങ്ക്യക്കാരായ കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിക്കപ്പെടാതിരിക്കുന്നതിനു നടപടികള്‍ അനിവാര്യം-യൂണിസെഫ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുന്ന റൊഹിംഗ്യ വംശജരില്‍ ഉള്‍പ്പെടുന്ന 5 ലക്ഷത്തോളം കുട്ടികളുടെ ഭാവി അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി – യുണിസെഫ് (UNICEF) മുന്നറിയിപ്പു നല്കുന്നു.

അവര്‍ക്ക് വിദ്യഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ആകയാല്‍ അന്താരാഷ്ട്രതലത്തിലുള്ള നടപടി അടിയന്തിരമായി ആവശ്യമായിരിക്കുന്നുവെന്നും യുണിസെഫ് പറയുന്നു.

9 ലക്ഷത്തിലേറെ റൊഹീംഗ്യക്കാരാണ് ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുന്നത്.

ഇവരുടെ കുട്ടികള്‍ക്ക് വിദ്യഭ്യാസം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സകലവും നഷ്ടപ്പെട്ടവരടങ്ങുന്ന ഒരു തലമുറ ആയിരിക്കും ഉണ്ടാകുകയെന്ന് യൂണിസെഫ് ആശങ്ക പ്രകടിപ്പിക്കുന്നു.

ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുന്ന കുട്ടികളില്‍ പകുതിയും മാതാപിതാക്കളെ കൂടാതെയാണ് അവിടെ എത്തിയിരിക്കുന്നതെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.

2017 ആഗസ്റ്റിലാണ് മ്യന്മാറില്‍ നിന്ന് റൊഹിംഗ്യ വംശജര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയത്. ഇക്കൊല്ലം ആഗസ്റ്റ് 25 ന് ഈ പലായനത്തിന്‍റെ ഒന്നാം വാര്‍ഷികമാണ്.

24 August 2018, 12:01