തിരയുക

Vatican News
ഇനിയും തിരയുന്ന ജനായത്ത രീതികള്‍ ഇനിയും തിരയുന്ന ജനായത്ത രീതികള്‍  (ANSA)

നഷ്ടമാകുന്ന ജനാധിപത്യമൂല്യങ്ങള്‍ വീണ്ടെടുക്കാം

ജൂലൈ 26 വ്യാഴം, ലക്സംബര്‍ഗ് ജനാധിപത്യ മൂല്യങ്ങള്‍ മനസ്സിലാക്കി നാം വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന്, ലക്സംബര്‍ഗിന്‍റെ പ്രസിഡന്‍റ് ഷോണ്‍ ക്ലൗഡ് പ്രസ്താവിച്ചു. പടിഞ്ഞാറന്‍ യൂറോപ്പില്‍ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ചെറുരാജ്യമാണ് ലംക്സംബര്‍ഗ് (Luxembourg).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

2017-ല്‍ ലക്സംബര്‍ഗില്‍ രേഖപ്പെടുത്താതെ പോയ 13 ശതമാനം വോട്ടുകളുടെ കണക്കു ചൂണ്ടിക്കാളിച്ചുകൊണ്ടും 2018 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന പാര്‍ളിമെന്‍ററി തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുമാണ് പ്രസിഡന്‍റ് ക്ലൗഡ് പൊതുമേഖലയില്‍ ഒരു ക്ഷീണവും നിസംഗതയും ജനങ്ങള്‍ക്കിടയില്‍  ഇന്നു വളര്‍ന്നുവരുന്നത് (A democratic fatigue) ശ്രദ്ധയില്‍ കൊണ്ടവന്നത്.

സമ്മതിദായകരുടെ നിസംഗതയും ക്ഷീണവും
വോട്ടര്‍മാര്‍ക്കിടെ കാണുന്ന വര്‍ദ്ധിച്ച നിസംഗത ഏറെ അപകടകരമാണ്. മൗലികമായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും നീതി സമൂഹത്തില്‍ ഇല്ലാതാക്കുകയുംചെയ്യും. ജനകീയ ഭരണം നഷ്ടപ്പെടുത്തിയ രാഷ്ടങ്ങള്‍ സ്വേച്ഛാശക്തികള്‍ക്ക് കീഴ്പ്പെടുകയും സാമൂഹിക മേഖലയില്‍ ദാരിദ്ര്യവും കഷ്ടപ്പാടും മതസ്വാതന്ത്ര്യമില്ലായ്മയും, ചിലപ്പോള്‍ മതപീഡനവും ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ജനാധിപത്യ ഭരണരീതിയെയും ഭരണനിബന്ധങ്ങളെയും സമൂഹികമായി ഒന്നു പുനര്‍പരിശോധിക്കേണ്ട സമയം വൈകിയിരിക്കയാണ്. നീതിയും സമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു കൂടിയേ തീരൂ. കാരണം അത്രത്തോളം അഴിമതിയും അനീതിയും ജനകീയ ഭരണസംവിധാനങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്.

ജനാധിപത്യം വിലയിരുത്തപ്പെടണം
ജനാധിപത്യം ജനീകിയ വിജയമാണ്. എന്നാല്‍ വോട്ടു രേഖപ്പെടുത്താനുള്ള ഉത്തരവാദിത്ത്വം ഇല്ലാതാകുന്നത് ജനാധിപത്യത്തിന് ഭീഷണിയും അതിന്‍റെ പരാജയവുമായിരിക്കും. വ്യക്തിമാഹാത്മ്യവാദം, സാമ്പത്തിക്ക മേല്‍ക്കോയ്മ, വോട്ടിങ് മെഷീന്‍റെ ഡിജിറ്റല്‍ രീതിയും അതില്‍ പതിയിരിക്കുന്ന കാപട്യവും, സാമൂഹിക വിഘടിപ്പുകള്‍, ആഗോള സങ്കീര്‍ണ്ണത, അഴിമതി എന്നിവ ജനാധിപത്യത്തെ തകര്‍ക്കാവുന്ന നവയുഗത്തിന്‍റെ വിപരീതമ മൂല്യങ്ങളാണ്. ഇത് ജനവിരുദ്ധ ശക്തികള്‍ക്ക് അധികാരം കൈയ്യൊഴിയുകയും, പൊതുനന്മ നഷ്ടമാവുകയും ചെയ്യുന്ന വലിയ അപകടത്തിലേയ്ക്കു സമൂഹത്തെ വിലിച്ചിഴക്കും.               

27 July 2018, 10:12