തിരയുക

ദൈവദാസി മരിയ കൊസ്താൻസാ ത്സൌളി. ദൈവദാസി മരിയ കൊസ്താൻസാ ത്സൌളി. 

പുതിയ രക്തസാക്ഷികളും ദൈവദാസരും

വിശുദ്ധീകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മച്ചെല്ലോ സെമറാറോ പരിശുദ്ധ പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ പിതാവ് താഴെ പറയുന്ന ദൈവദാസരുടെ രക്തസാക്ഷിത്വവും വീരോചിത പുണ്യങ്ങളും പ്രസിദ്ധീകരിക്കാൻ അനുവാദം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ദൈവദാസൻ ലൂയിജി പാലിക്കിന്റെ രക്തസാക്ഷിത്വം

1877 ഫെബ്രുവരി 20 ന് കോസവോയിലെ ജാൻയേവോയിൽ ജനിച്ച മത്തേയോ ഫ്രാൻസിസ്കൻ മൈനർ സഭയിൽ ലൂയിജി എന്ന പേരു സ്വീകരിച്ച് വൈദീകനായി. വിശ്വാസത്തിന്റെ പേരിൽ അൽബാനിയയിലെ പേയേയിൽ 1913 മാർച്ച് 7ന് രക്തസാക്ഷിയായി.      

ദൈവദാസൻ ജോവാന്നി ഗത്സൂളളിയുടെ രക്തസാക്ഷിത്വം

1893 ൽ അൽബാനിയയിലെ ദായ്ക് ദി ത്സാദ്രിമായിൽ മാർച്ച് 26ന് ജനിച്ച ജോവാന്നി ഗത്സൂളളി വൈദീകനായി രൂപതയിൽ സേവനം ചെയ്തു. അൽബാനിയയിലെ സ്കൂത്താരിയിൽ വിശ്വാസ വിദ്വേഷത്തിന്റെ ഇരയായി 1927 മാർച്ച് 5ന് കൊല്ലപ്പെട്ടു.

വീരോചിത പുണ്യങ്ങൾ പ്രസിദ്ധീകരിച്ച ദൈവദാസർ

ദൈവദാസൻ ഇസയാ കൊളൂബ്രോ 

ഫ്രാൻസിസ്കൻ മൈനർ സന്യാസസമൂഹത്തിലെ വൈദീകനായിരുന്ന നിക്കോളാ അന്തോണിയോ മരിയ എന്ന ഇസയാ കൊളൂബ്രോ 1908 ഫെബ്രുവരി 11ന് ഇറ്റലിയിലെ ഫോളിയാനിയിൽ ജനിച്ചു. ഇറ്റലിയിൽ തന്നെയുള്ള വിത്തുലാനയിൽ 2004 ജൂലൈ 13ന് മരിച്ചു.

ദൈവദാസി മരിയ കൊസ്താൻസാ ത്സൌളി

തിരുഹൃദയ സേവികമാരുടെ സഭയിൽ സന്യാസജീവിതം ആരംഭിച്ച് പിന്നീട് പരിശുദ്ധ കുർബാനയുടെ ആരാധക സേവികമാരുടെ സഭാ സ്ഥാപകയായി തീർന്ന പാൽമാ പാസ്ക്വ എന്ന മരിയ കൊസ്താൻസാ ത്സൌളി 1886 ഏപ്രിൽ 17ന് ജനിച്ചു. 1954 ഏപ്രിൽ 28 ന് ബൊളോ ആയാൽ വച്ച് നിര്യാതയായി.

ദൈവദാസി  അഷെൻ സിയോൻ സാക്രമെന്തോ സാൻചെസ്

സ്പെയിനിലെ സോൺ സെക്കയിൽ 1911 ജൂൺ 15ന് ജനിച്ച അഷെൻ സിയോൻ സാക്രമെന്തോ സാൻചെസ് അൽമായ സഭയായ ക്രൂസാദാ ഏവഞ്ചെലിക്കാ യുടെ അംഗമായിരുന്നു. 1946 ആഗസ്റ്റ് 18നാണ് അദ്ദേഹം നിര്യാതനായത്.

ദൈവദാസി വിൽചെൻസാ ഗിലാർത്തെ അലോൻസോ

യേശുവിന്റെ പുത്രിമാരുടെ സഭയിൽ അംഗമായിരുന്ന അവൾ 1879 ജനുവരി 21ന് സ്പെയിനിലെ റോയാസ് ദെ ബുറെബായിൽ ജനിച്ചു. 1960 ജൂലൈ 6ന് ബ്രസിലിൽ ലെയോപോൾദീനായിൽ വച്ചാണ് നിര്യാതയായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2024, 13:06