തിരയുക

ആമസോൺ കാടുകൾ ആമസോൺ കാടുകൾ  

പരിസ്ഥിതിപരിചരണം പരസ്പര ബന്ധത്തിലാണ് ഊട്ടിയുറപ്പിക്കേണ്ടത്: മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച

ഐക്യരാഷ്ട്രസഭയുടെ, വന സംരക്ഷണത്തിനായുള്ള പ്രത്യേക സമിതിയുടെ നേതൃത്വത്തിലുള്ള ചർച്ചാവേദിയിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച പ്രസ്താവന അവതരിപ്പിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയുടെ, വന സംരക്ഷണത്തിനായുള്ള പ്രത്യേക സമിതിയുടെ നേതൃത്വത്തിലുള്ള ചർച്ചാവേദിയിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച പ്രസ്താവന അവതരിപ്പിച്ചു. പരിസ്ഥിതി പരിചരണത്തിനും, വനസംരക്ഷണത്തിനും പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേകമായ താൽപ്പര്യം പ്രസ്താവനയിൽ അദ്ദേഹം അടിവരയിട്ടു. പരിസ്ഥിതിയുടെ പരിപാലനത്തിന് സമഗ്രമായ സമീപനത്തിന്റെ പ്രാധാന്യവും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

ഇപ്രകാരം പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെങ്കിൽ, സൃഷ്ടിയുടെ ആന്തരിക മൂല്യം തിരിച്ചറിയണമെന്നും, "ദൈവം നമ്മെ ഏൽപ്പിച്ച പൊതുഭവന"ത്തോടുള്ള പരിചരണത്തിന്റെയും ബഹുമാനത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം വളർന്നുവരണമെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അന്താരാഷ്ട്രസമൂഹങ്ങളെ ആഹ്വാനം ചെയ്തു. സാമൂഹിക ധാർമ്മികതയുടെ ഉത്തരവാദിത്വമാണിതെന്നും, അതിനാൽ പരസ്പരമുള്ള ബന്ധം ഇത്തരത്തിൽ, ഒരു മൂല്യം വളർത്തിയെടുക്കുവാൻ ഏറെ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രധാന ആവാസവ്യവസ്ഥകൾ, സാമ്പത്തിക ഉപജീവനത്തിന്റെ ഉറവിടങ്ങൾ, ജൈവവൈവിധ്യത്തിന്റെ സംഭരണികൾ, സാമൂഹിക ക്ഷേമത്തിന്റെ പ്രധാന ഘടകങ്ങൾ എന്നീ കാര്യങ്ങൾ ഉൾക്കൊണ്ടുവേണം വനപരിചരണത്തിനായുള്ള പദ്ധതികൾ വിഭാവനം ചെയ്യേണ്ടതെന്നും പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാൽ വനങ്ങൾ ജൈവവൈവിധ്യത്തിന്റെയും, പ്രകൃതി വിഭവങ്ങളുടെയും കലവറ മാത്രമല്ല, സുസ്ഥിര വികസനത്തിനും, ഉപജീവനമാർഗങ്ങൾക്കും, ശുദ്ധമായ ജലവിതരണത്തിനും , ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാലാവസ്ഥാ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുമുള്ള സ്രോതസ് ആണെന്നും ആർച്ചുബിഷപ്പ് എടുത്തു കാണിച്ചു.

അതുകൊണ്ട്,  പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ഘടകങ്ങളുടെ പരസ്പരബന്ധത്തിന് ഊന്നൽ നൽകുന്ന ഒരു സമഗ്ര പരിസ്ഥിതി സമീപനം സ്വീകരിക്കേണ്ടത് പരമപ്രധാനമാണെന്നും, അതുവഴി ആവാസവ്യവസ്ഥകളുടെയും സമൂഹത്തിന്റെയും  സമഗ്രതയെ മാനിക്കുന്ന സമീപനം വളർത്തിയെടുക്കുവാൻ സാധിക്കുമെന്നും മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച അടിവരയിട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2024, 11:56