തിരയുക

ഫ്രാൻസിസ് പാപ്പാ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുന്നു ഫ്രാൻസിസ് പാപ്പാ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുന്നു   (ANSA)

"പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കുക" ലഘുലേഖ പ്രസിദ്ധീകരിച്ചു

പ്രാർത്ഥനാ വർഷത്തോടനുബന്ധിച്ച്, 2025 ജൂബിലിക്കായുള്ള തയ്യാറെടുപ്പ് പ്രക്രിയയിൽ ക്രൈസ്തവ സമൂഹങ്ങളെയും, വ്യക്തികളെയും സഹായിക്കുന്നതിനായി "പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കുക" എന്ന പേരിൽ സുവിശേഷവൽക്കരണത്തിനുള്ള ഡിക്കസ്റ്ററി ലഘുലേഖ പ്രസിദ്ധീകരിച്ചു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പ്രാർത്ഥനാ വർഷത്തോടനുബന്ധിച്ച്, 2025 ജൂബിലിക്കായുള്ള തയ്യാറെടുപ്പ് പ്രക്രിയയിൽ ക്രൈസ്തവ സമൂഹങ്ങളെയും, വ്യക്തികളെയും സഹായിക്കുന്നതിനായി "പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കുക" എന്ന പേരിൽ  സുവിശേഷവൽക്കരണത്തിനുള്ള ഡിക്കസ്റ്ററി  ലഘുലേഖ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ഇറ്റാലിയൻ ഭാഷയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് തുടർന്ന് സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ് ഭാഷകളിലും ലഭ്യമാക്കും.

പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കുക എന്ന തലക്കെട്ട്, വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനൊന്നാം അധ്യായത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് തയാറാക്കിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളാൽ പ്രചോദിതമായ ഈ ഗ്രന്ഥം, ദൈവവുമായുള്ള വ്യക്തിപരമായ സംഭാഷണമെന്ന നിലയിൽ പ്രാർത്ഥനയെ തീവ്രമാക്കാനും, ഇന്നത്തെ ലോകത്തിൽ, വിവിധ മേഖലകളിൽ ഒരാളുടെ വിശ്വാസത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതിനുള്ള സഹായി കൂടിയാണ്.

കർത്താവുമായുള്ള സംഭാഷണം മറ്റുള്ളവരുമായുള്ള ബന്ധത്തിൽ  ജീവിക്കുന്നതിനുള്ള പ്രതിഫലനങ്ങളും, സൂചനകളും,  ഉപദേശങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. ഇടവക, കുടുംബം, യുവജനം, മതബോധനം, ആത്മീയ കൂട്ടായ്മകൾ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വിശ്വാസികൾക്ക് പ്രാർത്ഥനയിൽ ഒരു വഴികാട്ടികൂടിയാണ് ഈ ലഘുലേഖ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2024, 12:54