തിരയുക

2019 ലെ പ്ലീനറി സമ്മേളനത്തിൽ നിന്നും 2019 ലെ പ്ലീനറി സമ്മേളനത്തിൽ നിന്നും   (Vatican Media)

ആരാധനക്രമ ഡിക്കസ്റ്ററിയുടെ പ്ലീനറി സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു

"നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിനു ഒരുക്കാനാണ് ചെയ്യുവിൻ"(ലൂക്ക 22,8) സഭയിലെ നിയുക്തശുശ്രൂഷകർക്കും, അത്മായർക്കുമുള്ള ആരാധനപരിശീലനം എന്ന വിഷയത്തിൽ ആരാധനക്രമ ഡിക്കസ്റ്ററിയുടെ പ്ലീനറി സമ്മേളനം ഫെബ്രുവരി മാസം ആറാം തീയതി വത്തിക്കാനിൽ ആരംഭിച്ചു. ഫെബ്രുവരി ഒൻപതുവരെയാണ് പ്ലീനറി സമ്മേളനം ചേരുന്നത്.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

2024 ഫെബ്രുവരി 6 ചൊവ്വാഴ്‌ച മുതൽ 9 വെള്ളിയാഴ്ച വരെ ആരാധനക്രമ ഡിക്കസ്റ്ററിയുടെ പ്ലീനറി സമ്മേളനം വത്തിക്കാനിൽ ചേരുന്നു. "നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിനു ഒരുക്കങ്ങൾ ചെയ്യുവിൻ"(ലൂക്ക 22,8) സഭയിലെ നിയുക്തശുശ്രൂഷകർക്കും, അത്മായർക്കുമുള്ള ആരാധനപരിശീലനം" എന്നതാണ് പ്ലീനറി സമ്മേളനത്തിന്റെ വിഷയം.

ഡിക്കസ്റ്ററിയിൽ അംഗങ്ങളായ എല്ലാവരും, വിദഗ്ധോപദേശ സമിതിയിലെ അംഗങ്ങളും പ്ലീനറി സമ്മേളനത്തിൽ പങ്കാളികളാകും. ഇന്നത്തെ സഭയിലെ ആരാധനാക്രമപരിശീലനത്തിൽ നേരിടുന്ന വെല്ലുവിളികളും, പ്രായോഗികതകളും സമ്മേളനത്തിൽ ചർച്ച ചെയ്യും.

രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആദ്യത്തെ പ്രാമാണിക രേഖയായ സാക്രോ സാൻക്തും കൊൻചിലിയും (Sacrosanctum concilium) ന്റെ അറുപതാം വാർഷികത്തിൽ, ഫ്രാൻസിസ് പാപ്പായുടെ  2022 ലെ അപ്പസ്തോലിക ലേഖനമായ  ദെസിദേരിയോ ദെസിദെരാവിയിൽ  (Desiderio desiravi) അദ്ദേഹം മുൻപോട്ടു വയ്ക്കുന്ന ആരാധനാക്രമ രൂപീകരണത്തിൻ്റെ പ്രമേയം പരിശോധിക്കാനും പ്ലീനറി സമ്മേളനം ഉദ്ദേശിക്കുന്നു.

ആരാധനക്രമ പരിശീലനത്തിൻ്റെ പ്രാധാന്യം അടിവരയിടുക മാത്രമല്ല, ആരാധനാക്രമം പൂർണമായി ജീവിക്കാനുള്ള കാര്യങ്ങൾ   പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ മെത്രാന്മാർക്ക് അവരുടെ രൂപതകളിൽ അജപാലന പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനും പ്ലീനറി ലക്ഷ്യമിടുന്നു.

റിപ്പോർട്ടുകൾക്ക് പുറമെ ചെറിയ സമൂഹങ്ങളായി തിരിഞ്ഞുള്ള ചർച്ചകളും, പൊതുസമ്മേളനങ്ങളും , പ്രാർത്ഥനയുടെ നിമിഷങ്ങളുമെല്ലാം പ്ലീനറി സമ്മേളനത്തിൽ ഉൾച്ചേർത്തിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2024, 13:26