തിരയുക

മോൺസിഞ്ഞോർ ഹുവാൻ ക്രൂസ് സെറാനൊ, അമേരിക്കാഭൂഖണ്ഡത്തിലെ നാടുകളുടെ സംഘടനയിൽ (Organization of American States -OAS) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ ഹുവാൻ ക്രൂസ് സെറാനൊ, അമേരിക്കാഭൂഖണ്ഡത്തിലെ നാടുകളുടെ സംഘടനയിൽ (Organization of American States -OAS) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ  

മഹിളകളുടെ സംഭാവനകളും അവരുടെ അന്തസ്സും പരിശുദ്ധസിംഹാസനം ഉയർത്തിപ്പിടിക്കുന്നു !

അമേരിക്കാഭൂഖണ്ഡത്തിലെ നാടുകളുടെ സംഘടനയിൽ (Organization of American States -OAS) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഹുവാൻ ക്രൂസ് സെറാനൊ. വനിതാദിനാചരണത്തിൻറെ ഭാഗമായി ഈ സംഘടന സംഘടിപ്പിച്ച ഒരു സമ്മേളനത്തെ ബുധനാഴ്ച (21/02/24) സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്ത്രീകളുടെ പകരംവയ്ക്കാനാവാത്ത സംഭാവനകളെയും അവരുടെ അഗാധമായ ഔന്നത്യത്തെയും പരിശുദ്ധസിംഹാസനം അതിൻറെ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും വഴി  ഊന്നിപ്പറയുകയും വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിയായ മോൺസിഞ്ഞോർ ഹുവാൻ ക്രൂസ് സെറാനൊ.

അമേരിക്കാഭൂഖണ്ഡത്തിലെ നാടുകളുടെ സംഘടനയിൽ (Organization of American States -OAS) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം വനിതാദിനാചരണത്തിൻറെ ഭാഗമായി ഈ സംഘടന സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ ബുധനാഴ്ച (21/02/24) സംസാരിക്കുകയായിരുന്നു.

സ്ത്രീയെന്ന ദാനത്തെക്കുറിച്ചും  സ്ത്രീയുടെ മൂല്യത്തെക്കുറിച്ചും അവബോധം പുലർത്താനും സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച സംരംഭങ്ങൾക്ക് പ്രചോദനം പകരാനും സ്ത്രീകൾക്കെതിരായ എല്ലാത്തരം ആക്രമണങ്ങളും അവരെ ഒഴിവാക്കുന്നതും തടയാനും  നമ്മെ സഹായിക്കുന്നതാണ് മഹിളാദിനാചരണമെന്ന് മോൺസിഞ്ഞോർ ഹുവാൻ പറഞ്ഞു. സമൂഹത്തിലും സഭയിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പല അവസരങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതും വിദ്യാഭ്യാസം, തൊഴിൽ, സംസ്കാരവും വിശ്വാസവും സംവേദനം ചെയ്യൽ തുടങ്ങിവയിൽ സ്ത്രീകളുടെ ശക്തിയും അവരുടെ സിദ്ധിയും പാപ്പാ സവിശേഷമാംവിധം എടുത്തുകാട്ടിയിട്ടുള്ളതും അദ്ദേഹം അനുസ്മരിച്ചു.

സത്രീ ജീവൻറെ ഉറവിടമായിരിക്കുന്നതിനാൽ മാത്രമല്ല, നമ്മുടെ സമൂഹത്തെയും സ്ത്രീകൾ ഭാഗഭാക്കുകളായിരിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും സമ്പന്നമാക്കുകയും വിശാലമാക്കുകയും ചെയ്യുന്ന അവളുടെ സ്ത്രൈണതയിൽ നിന്ന് അവളേകുന്ന അതുല്യമായ സംഭാവനയും അവളുടെ അന്തസ്സും മൂല്യവും ഉയർത്തിപ്പിടിക്കുന്നതിന് നിദാനമാണെന്ന് മോൺസിഞ്ഞോർ  ഹുവാൻ വിശദീകരിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2024, 12:36