തിരയുക

ഉക്രൈൻ ജനതയ്ക്കു ആദരമർപ്പിച്ചു നിർമ്മിച്ച പുൽക്കൂട്(ഫയൽ ചിത്രം) ഉക്രൈൻ ജനതയ്ക്കു ആദരമർപ്പിച്ചു നിർമ്മിച്ച പുൽക്കൂട്(ഫയൽ ചിത്രം) 

'ശതപുൽക്കൂട്' പ്രദർശനത്തിനായി വത്തിക്കാൻ ഒരുങ്ങുന്നു

ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറ് പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. ലോകമെമ്പാടും നിന്നുള്ള നൂറു പുൽക്കൂടുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള വിവിധ കലാകാരന്മാരുടെ സൃഷ്ടികളെ പ്രതിനിധീകരിക്കുന്നതോടൊപ്പം ഓരോന്നും യേശുവിന്റെ ജനനരംഗത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ചിത്രീകരിക്കുന്നു.

1223 ൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി നിർമ്മിച്ച പുൽക്കൂട് അതിന്റെ 800 മത് വാർഷികം ഈ വർഷം   ആഘോഷിക്കുന്ന വേളയിൽ, വത്തിക്കാനിലെ പുൽക്കൂട് പ്രദർശനത്തിന്റെ പ്രസക്തി വ്യതിരിക്തമാണ്.

2023 ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്ച ഇറ്റാലിയൻ സമയം വൈകുന്നേരം നാല് മണിക്കാണ് പ്രദർശനത്തിന്റെ ഉദ്‌ഘാടനം നടക്കുന്നത്. എല്ലാവരെയും വത്തിക്കാനിലേക്ക് ആലിംഗനം ചെയ്തു സ്വീകരിക്കുന്ന മാതൃകയിൽ ബെർണിനി വിഭാവനം ചെയ്ത സ്തൂപസമുച്ചയത്തിനുള്ളിലാണ് പ്രദർശനം നടക്കുന്നത്. ജനുവരി ഏഴു വരെ എല്ലാ ദിവസവും സൗജന്യമായി സന്ദർശനാവസരം ഒരുക്കിയിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2023, 13:32