തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി   (ANSA)

സാങ്കേതിക വിദ്യയുടെ പുരോഗതി അഖില ലോക ജനത്തിന് ഗുണപ്രദമാകണം, കർദ്ദിനാൾ പരോളിൻ!

വത്തിക്കാനിൽ നവമ്പർ 30 മുതൽ ഡിസമ്പർ 2 വരെ, ശാസ്ത്രജ്ഞന്മാരും വ്യവസായസംരഭകരും സാങ്കേതിവിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം നടന്നു. “ക്വാണ്ടം ശാസ്ത്രവും സാങ്കേതികവിദ്യയും: സമീപകാല പുരോഗതിയും പുതിയ വീക്ഷണങ്ങളും” എന്നതായിരുന്നു ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ക്രിസ്റ്റിൻ സെവൂസ്സ് - തിത്സിയാന കമ്പീസി - ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗവേഷണരംഗത്തെ കണ്ടുപിടിത്തങ്ങൾ അല്പവികസിത രാജ്യങ്ങൾക്കും നേട്ടങ്ങൾ കൈവരുത്തണമെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

വത്തിക്കാനിൽ നവമ്പർ 30 മുതൽ ഡിസമ്പർ 2 വരെ, ലോകമെമ്പാടും നിന്നുള്ള ശാസ്ത്രജ്ഞന്മാരും വ്യവസായസംരഭകരും സാങ്കേതിവിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനത്തെ അതിൻറെ ഉദ്ഘാടനദിനത്തിൽ സംബോധന ചെയ്യുകയയിരുന്നു അദ്ദേഹം

 “ക്വാണ്ടം ശാസ്ത്രവും സാങ്കേതികവിദ്യയും: സമീപകാല പുരോഗതിയും പുതിയ വീക്ഷണങ്ങളും” എന്നതായിരുന്നു ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയമം.

ദ്രവ്യത്തിൻറെ ദ്വൈത സ്വാഭാവത്തിന് സൈദ്ധാന്തിക വിശദീകരണം നല്കുന്ന ഭൗതികശാസ്ത്ര ശാഖയായ ക്വാണ്ടം ഊർജ്ജതന്ത്രത്തിൻറെ സ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിലൂടെ കൈവരുന്ന അവസരങ്ങൾ ലോകമഖിലമുള്ള ജനങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുമെന്നും പറഞ്ഞ അദ്ദേഹം പൊതുനന്മയുടെ പ്രാധാന്യം അടിവരയിട്ടുകാട്ടി.

ദരിദ്ര നാടുകൾക്കും പാവപ്പെട്ടവർക്കും പ്രയോജനം ലഭിക്കണമെന്നും ആധുനിക സാങ്കേതികാവസരങ്ങളിലേക്കുള്ള പ്രവേശനം സമ്പന്നതയിൽ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങൾക്കു പോലും ഉണ്ടാകണമെന്നും കർദ്ദിനാൾ പരോളിൻ ഊന്നിപ്പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2023, 18:54