തിരയുക

ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകുന്നു (ഫയൽ ചിത്രം) ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകുന്നു (ഫയൽ ചിത്രം) 

വത്തിക്കാനിൽ ഉക്രൈൻ കുരുന്നിന് ജ്ഞാനസ്നാനം നൽകി ഫ്രാൻസിസ് പാപ്പാ

വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പായുടെ വസതിയായ സാന്താ മാർത്ത ദേവാലയത്തിൽ വച്ച് ഉക്രൈൻകാരായ ദമ്പതികളുടെ മൂന്നു മാസം പ്രായം മാത്രമുള്ള കുഞ്ഞിന് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പായുടെ വസതിയായ സാന്താ മാർത്ത ദേവാലയത്തിൽ വച്ച് ഉക്രൈൻകാരായ ദമ്പതികളുടെ മൂന്നു മാസം പ്രായം മാത്രമുള്ള കുഞ്ഞിന് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി.നവംബർ മാസം ആറാം തീയതിയാണ് തികച്ചും ലളിതമായ രീതിയിൽ കർമ്മങ്ങൾ നടത്തിയത്.വിത്താലി- വീത്ത ദമ്പതികളുടേതാണ് ജ്ഞാനസ്നാനം സ്വീകരിച്ച സഖറി എന്ന ആൺകുഞ്ഞ്.

ശരിക്കും ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിൽ വലിയ സന്തോഷത്തിന്റെ നിമിഷമാണ് ജ്ഞാനസ്നാനകർമം തങ്ങൾക്കു സമ്മാനിച്ചതെന്നു മാതാപിതാക്കൾ പങ്കുവച്ചു.പടിഞ്ഞാറൻ ഉക്രെയ്നിലെ കാമിയാനെറ്റ്സ്-പോഡിൽസ്കിയിലാണ് കുടുംബം താമസിക്കുന്നത്. യുദ്ധങ്ങൾക്ക് നടുവിലും ദൈവം എപ്പോഴും ഞങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നു, അതിന് ദൈവത്തിനു ഞങ്ങൾ നന്ദി പറയുന്നുവെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

" പരിശുദ്ധ പിതാവിനോടൊപ്പമായിരിക്കുവാനും,  ഞങ്ങളുടെ മകനെ അദ്ദേഹം സ്നാനപ്പെടുത്തുമെന്നും   സ്വപ്നത്തിൽപ്പോലും കാണാൻ കഴിഞ്ഞില്ല. എന്നാൽ ദൈവം നമ്മെക്കൊണ്ട് വളരെ മനോഹരമായ ഒരു ചരിത്രം സൃഷ്ടിക്കുന്നു. അത് ഞങ്ങൾക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല." മാതാപിതാക്കൾ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2023, 19:13