തിരയുക

വത്തിക്കാൻ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ കുംഭഗോപുരം വത്തിക്കാൻ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ കുംഭഗോപുരം 

സഭയിൽ വിദ്യഭ്യാസമേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഒരു കർമ്മവേദി!

വിദ്യഭ്യാസപ്രവർത്തന മണ്ഡലത്തിൽ സഭയുടെ നിലവിലുള്ള വെല്ലുവിളികളോടും ഭാവി വെല്ലുവിളികളോടും പ്രത്യുത്തരിക്കാൻ പ്രാപ്തമായ സഹകരണത്തിൻറെയും സംഘാതപ്രവർത്തനത്തിൻറെയും നൂതന മാതൃക കൂട്ടായി വികസിപ്പിച്ചെടുക്കുന്നതിന് പൊന്തിഫിക്കൽ വിദ്യഭ്യാസസ്ഥാപനങ്ങളുടെ മേധാവികളും വത്തിക്കാൻറെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു കർമ്മവേദിക്ക് തുടക്കമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധസിംഹാസനത്തിൻറെ വിവിധ സ്ഥാപനങ്ങൾ തമ്മിൽ സഹകരണവും സംഘാതാത്മക പ്രവർത്തനവും പരിപോഷിപ്പിക്കുന്നതിന് ഒരു കർമ്മവേദിക്ക് തുടക്കമിട്ടിരിക്കുന്നതായി സാംസ്ക്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള റോമൻകൂരിയാവിഭാഗം (Dicastery for Culture and Education) വെളിപ്പെടുത്തി.

ഭരണതലത്തിൽ പരിശുദ്ധസിംഹാസനത്തെ ആശ്രയിച്ചു നില്ക്കുന്ന ആറു പൊന്തിഫിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ (Rector) പ്രിൻസിപ്പൽമാർ, വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിൻറെയും സുവിശേഷവത്ക്കരണ വിഭാഗത്തിൻറെയും സുവിശേഷവത്ക്കരണത്തിനും പുതിയ വൈക്തികസഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിൻറെയും, മാദ്ധ്യമവിഭാഗത്തിൻറെയും  സാമ്പത്തിക കാര്യാലയത്തിൻറെയും പരിശുദ്ധസിംഹാസനത്തിൻറെ സ്വത്തുവകകൾ കൈകാര്യം ചെയുന്ന “ആപ്സ” യുടെയും (APSA) സഭയുടെ കീഴിലുള്ള സർവ്വകലാശാലകളുടെയും വിദ്യഭ്യാസസ്ഥാപനങ്ങളുടെയും നിലവാരം പരിശോധിക്കുന്നതിനായുള്ള വിഭാഗമായ “അവേപ്രൊ”യുടെയും (AVEPRO) പ്രതിനിധികൾ, ഏതാനും വിദഗ്ദ്ധർ എന്നിവർ ചേർന്നാണ് ഫ്രാൻസീസ് പാപ്പായുടെ ഉത്തരവനുസരിച്ച് ഇത് ആരംഭിച്ചിരിക്കുന്നതെന്ന് സാംസ്ക്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള റോമൻകൂരിയാവിഭാഗം വെള്ളിയാഴ്ച (10/11/23) ഒരു വിജ്ഞാപനത്തിൽ വെളിപ്പെടുത്തി.

വിദ്യഭ്യാസപ്രവർത്തന മണ്ഡലത്തിൽ സഭയുടെ നിലവിലുള്ള വെല്ലുവിളികളോടും ഭാവി വെല്ലുവിളികളോടും പ്രത്യുത്തരിക്കാൻ പ്രാപ്തമായ സഹകരണത്തിൻറെയും സംഘാതപ്രവർത്തനത്തിൻറെയും നൂതന മാതൃക കൂട്ടായി വികസിപ്പിച്ചെടുക്കുകയാണ് ഇതിൻറെ ലക്ഷ്യമെന്ന് വിജ്ഞാപനത്തിൽ കാണുന്നു. ഈ കർമ്മവേദിയുടെ രണ്ടു യോഗങ്ങൾ യഥാക്രമം നടപ്പുവർഷം സെപ്റ്റംബർ 12, നവമ്പർ 8 എന്നീ തീയതികളിൽ ചേർന്നതായും വിജ്ഞാപനത്തിലുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2023, 22:39