തിരയുക

ഫ്രാ൯സിസ് പാപ്പാ ബുദ്ധമത സന്യാസികളുമൊത്ത് തായ്ലണ്ഡിൽ(ഫയൽ ചിത്രം). ഫ്രാ൯സിസ് പാപ്പാ ബുദ്ധമത സന്യാസികളുമൊത്ത് തായ്ലണ്ഡിൽ(ഫയൽ ചിത്രം). 

തായ്ലൻഡിൽ 'കരുണ, അഗാപ്പെ'കേന്ദ്രീകരിച്ച് ബുദ്ധ-ക്രൈസ്തവ മതസംവാദം

ബാങ്കോക്കിലെ ബുദ്ധ-ക്രൈസ്തവമതങ്ങൾ തമ്മിലുള്ള സംവാദത്തിന്റെ ഏഴാമത് ചർച്ചകൾ മാനവികതയെയും മുറിവേറ്റ ഭൂമിയെയും സുഖപ്പെടുത്തുന്നതിനുള്ള 'കരുണ, അഗാപ്പെ' എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നവംബർ 13 മുതൽ 16 വരെ തായ്ലൻഡിൽ നടക്കുന്ന മുറിവേറ്റ മാനവികതയുടെയും ഭൂമിയുടെയും സൗഖ്യപ്പെടുത്തലിനായുള്ള “കരുണയും അഗാപ്പെയും"  (Karuṇā and Agape) എന്ന പ്രമേയത്തിലുള്ള  അന്തർമത സമ്മേളനത്തിന് ബാങ്കോക്കിലെ മഹാചുലലോങ്കോൺ രാജവിദ്യാലയ സർവ്വകലാശാലയാണ് ആതിഥേയത്വം വഹിക്കുന്നത്. അന്തർമത സംവാദത്തിനായുള്ള വത്തിക്കാനിലെ ഡികാസ്റ്ററി തായ് മെത്രാ൯ സമിതി, ഹോസ്റ്റിംഗ് യൂണിവേഴ്സിറ്റി എന്നിവ തമ്മിലുള്ള സഹകരണ സംരംഭമാണിത്.

കംബോഡിയ, ഹോങ്കോംഗ്, ഇന്ത്യ, ജപ്പാൻ, മലേഷ്യ, മംഗോളിയ, മ്യാന്മർ, സിംഗപ്പൂർ, ശ്രീലങ്ക, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇംഗ്ലണ്ട് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമതക്കാരും ക്രൈസ്തവരും ഈ സംരംഭത്തിൽ പങ്കെടുക്കും.

പരിപാടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഫ്രാ൯സിസ് പാപ്പാ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ലൗദാത്തോ സി വേദിയോടു പ്രാർത്ഥന തുടരാൻ ആവശ്യപ്പെടുകയും അവർക്ക് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് തായ്ലൻഡിൽ ബുദ്ധമത പങ്കാളികളുമായുള്ള സംവാദത്തിലൂടെ സ്ഥാപിതമായ സൗഹൃദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മാനവികതയുടെയും ഭൂമിയുടെയും മുറിവുകൾ പരിഹരിക്കുന്നതിനുള്ള പൊതുവായ നടപടികൾ ചർച്ചയിൽ കണ്ടെത്തും.

ഉദ്ഘാടന സമ്മേളനത്തിൽ പ്രാദേശിക അധികാരികളിൽ നിന്നും തായ്ലൻഡിലെ മറ്റ് മതങ്ങളുടെ പ്രതിനിധികളിൽ നിന്നുമുള്ള ആശംസകൾ ഉണ്ടായിരിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് പരിചരണത്തോടും സുഖപ്പെടുത്തലിനുനോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകമായി ഒരു വൃക്ഷത്തൈ നടുന്ന ചടങ്ങും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"കരുണ" (ബുദ്ധമതത്തിലെ അനുകമ്പ), "അഗാപ്പെ" (ക്രിസ്തുമതത്തിലെ നിരുപാധികമായ സ്നേഹം) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും നന്മയ്ക്കായി ഇരു മതങ്ങളും പങ്കിടുന്ന മൂല്യങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനെയാണ് എടുത്തുകാട്ടുന്നത്. നിരവധി വെല്ലുവിളികൾ നേരിടുന്ന ഒരു ആഗോള സമൂഹത്തിന്റെ ക്ഷേമത്തിനായി ക്രിയാത്മകമായ സംഭാഷണങ്ങളും സഹകരണവും സമ്മേളനം പ്രതീക്ഷിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2023, 12:57